web analytics

ലയണൽ മെസ്സി ഇന്ത്യയിലേക്ക്

ലയണൽ മെസ്സി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഇതിഹാസ താരം ലയണൽ മെസ്സി ഇന്ത്യയിലേക്കെത്തുമെന്ന വാർത്ത ആവേശത്തോടെയാണ് ഇപ്പോൾ ഫുട്‌ബോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഡിസംബർ 13ന് ഇന്ത്യയിൽ എത്തുന്ന മെസ്സി രണ്ട് ദിവസം രാജ്യത്തുണ്ടാകും. കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിക്കും. ഈഡൻ ഗാർഡൻസിൽ വച്ച് മെസ്സിയെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.

ഈഡൻ ഗാർഡൻസിൽ സെവൻ-എ-സൈഡ് ഫുട്‌ബോളായ ‘ഗോട്ട് കപ്പ്’ എന്ന ടൂർണമെന്റിൽ മെസ്സി അതിഥിയായി പങ്കെടുക്കുമെന്നാണ് മറ്റൊരു വിവരം. കുട്ടികൾക്കായി ഒരു ഫുട്‌ബോൾ വർക്ക്‌ഷോും ഇവിടെ നടത്തുന്നുണ്ട്.

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താരവുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. കൂടാതെ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മെസ്സിയും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്യും.

ഡൽഹിയിലും മുംബൈയിലും ആരാധകർക്ക് മെസ്സിയെ നേരിൽ കാണാനുള്ള അവസരവും ഉണ്ടാകും.

കേരളത്തിലേക്ക് മെസ്സി എത്തും എന്ന് കായികമന്ത്രി അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചെങ്കിലും. ഇക്കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല.

ഒക്ടോബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി മെസ്സി കേരളത്തിലെത്തും എന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങൾ ഒന്നും നടന്നിട്ടില്ല.

അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലേക്ക്

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലേക്ക് എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനവുമായി കായികമന്ത്രി വി അബ്ദുറഹിമാൻ.

ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും എന്നാണ് വിവരം.

ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താനാണ് ആലോചിക്കുന്നത്. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ എത്തിയതിനുശേഷം ആദ്യ തുക ട്രാൻസ്ഫർ ചെയ്യും.

നേരത്തെ അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ഏറെനാളത്തെ ആശങ്കകൾക്കുകൂടി വിരാമമായി.

READ MORE: മരിച്ചെന്ന് സ്ഥിരീകരിച്ചത് ഡോക്ടർ; സംസ്‌കാര ചടങ്ങുകൾക്കിടെ എഴുന്നേറ്റിരുന്ന് 64 കാരൻ; ഞെട്ടൽ മാറാതെ ബന്ധുക്കൾ

ഇതിന് മുമ്പ് അർജന്റീന 2011ലാണ് ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെ ആണ് നേരിട്ടിരുന്നു. അന്ന് അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.

2022ൽ ഖത്തറിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന് കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണക്ക് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ നന്ദി അറിയിച്ചിരുന്നു.

നേരത്തേ ജൂണിൽ കളിക്കാനെത്തുമെന്നാണ് അർജന്റീന ടീം അറിയിച്ചിരുന്നത്. എന്നാൽ, ആ സമയം മൺസൂൺ കാലമായതിനാൽ കേരള പ്രതിനിധികൾ അടുത്ത വർഷം ഒക്ടോബറിൽ കളിക്കാനെത്തുന്ന കാര്യത്തിൽ ധാരണയായത്.

കേരളവുമായി ഫുട്ബോൾ മേഖലയിൽ സജീവമായ സഹകരണത്തിനുള്ള സന്നദ്ധതയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാർ നടത്തുന്ന ‘ഗോൾ’ പരിശീലന പദ്ധതിയുമായി ചേർന്ന് 5,000 കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകും. അർജന്റീന ദേശീയ ടീമിന്റെ ഇന്റർനാഷനൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസുമായാണ് മന്ത്രി ഉൾപ്പെടുന്ന കേരളസംഘം ചർച്ച നടത്തിയത്.

അർജൻറനീയൻ ടീമിനെ കേരളത്തിലെത്തിക്കാൻ 300 കോടി

300 കോടിയിലധികം രൂപയാണ് അർജൻറനീയൻ ടീമിനെ കേരളത്തിലെത്തിക്കാൻ സർക്കാർ കണക്കാക്കിയ ചെലവ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സ്പോൺസർ.

കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ച ഒക്ടോബറിൽ തന്നെ മെസ്സിയും സംഘവും ചൈനയിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അർജന്റീന മാധ്യമമായ ടിവൈസി സ്‌പോർടാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായത്.

READ MORE: ശശി തരൂര്‍ നിലമ്പൂരില്‍ വന്നില്ലെന്നല്ല, അടുപ്പിച്ചില്ല; പടി അടച്ച് പിണ്ഡം വച്ചെന്ന് സോഷ്യൽ മീഡിയ

ഒക്ടോബറിൽ അർജന്റീന ടീം ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുകയെന്ന് ടിവൈസി സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഒക്ടോബറിൽ അർജൻറീന ടീം കേരളത്തിൽ എത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിലാണ് കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചത്.

ഇക്കാര്യം പിന്നീട് സ്‌പോൺസർമാരായ എച്ച്എസ്ബിസി സ്ഥിരീകരിക്കുകയും ചെയ്തു. മത്സരം നടത്തുന്നതിനായി പ്രത്യേക സ്റ്റേഡിയം പണിയുമെന്നും അറിയിച്ചിരുന്നു.

നിലവിൽ സ്‌പോൺസർഷിപ്പിൽ അർജന്റീനയുടെ വരവ് മുടങ്ങിയതോടെ പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി. അബ്ദുറഹ്‌മാനും സർക്കാരും വെട്ടിലായിരിക്കുകയാണ്.

ENGLISH SUMMARY:

Football fans are thrilled by reports that legendary player Lionel Messi is set to visit India. Messi is expected to arrive on December 13 and will stay for two days, visiting cities including Kolkata, Mumbai, and Delhi. A special felicitation ceremony will be held at Eden Gardens in his honor.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

അരുന്ധതി റോയിയുടെ പുസ്തക വിൽപ്പന തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

അരുന്ധതി റോയിയുടെ പുസ്തക വിൽപ്പന തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി കൊച്ചി: എഴുത്തുകാരി...

ഗാസയിലെ യുദ്ധം അവസാനിച്ചു; സമാധാന കരാർ ഒപ്പുവെച്ച് നിയന്ത്രണം

ഗാസയിൽ യുദ്ധം അവസാനിച്ചു ഡല്‍ഹി: അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയില്‍ സമാധാന...

വിവാഹത്തിൽ നിന്നും പിന്മാറി യുവതി, ഒന്ന് കെട്ടിപിടിച്ചതിനു വരനോട് പിടിച്ചുവാങ്ങിയത് മൂന്നുലക്ഷം രൂപ…!

വിവാഹത്തിൽ നിന്നും പിന്മാറിയ യുവതി കെട്ടിപിടിച്ചതിനു വരനോട് വാങ്ങിയത് മൂന്നുലക്ഷം രൂപ ചൈനയിലെ...

വ്യാഴാഴ്ച്ച വരെ ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത

വ്യാഴാഴ്ച്ച വരെ ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി; തൃശൂര്‍ കളക്ടറേറ്റിലേക്ക് സന്ദേശമെത്തിയതോടെ അന്വേഷണം

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി; തൃശൂര്‍ കളക്ടറേറ്റിലേക്ക് സന്ദേശമെത്തി ഇടുക്കി: മുല്ലപ്പെരിയാർ...

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; സംഭവം കൊച്ചിയിൽ

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; സംഭവം കൊച്ചിയിൽ കൊച്ചി: കൊച്ചിയിലെ സ്‌കൂളിൽ...

Related Articles

Popular Categories

spot_imgspot_img