നിലവാരമുള്ളതായിരിക്കുമ്പോൾ മാത്രമാണ് ജീവൻ രക്ഷിക്കുന്നത് ; 162 ഹെൽമറ്റ് നിർമാണ കമ്പനികൾ കേന്ദ്രസർക്കാർ നിരോധിച്ചു

റോഡ് സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പ്രത്യേക പ്രചാരണം ആരംഭിച്ചു. ഈ പ്രചാരണത്തിന് കീഴിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ഹെൽമെറ്റുകൾ ഉൾപ്പെടുത്തി. ഇതിന്‍റെ ഭാഗമായി അനധികൃതമായി ഹെൽമറ്റ് നിർമിക്കുന്ന 162 കമ്പനികളുടെ ലൈസൻസ് സർക്കാർ റദ്ദാക്കിയിട്ടുണ്ട്.

റോഡ് സുരക്ഷ കണക്കിലെടുത്ത് 162 ഹെൽമറ്റ് നിർമാണ കമ്പനികളെ കേന്ദ്രസർക്കാർ നിരോധിച്ചു. ഈ കമ്പനികൾ ബിഎസ്ഐയുടെ (ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്‌സ് ഇന്ത്യ) മാനദണ്ഡങ്ങൾ അനുസരിച്ചല്ല ഹെൽമറ്റ് നിർമ്മിക്കുന്നത്. ഇതോടെ കമ്പനികൾക്കെതിരെ സർക്കാർ നടപടിയെടുത്തത്.

റോഡ് സുരക്ഷയും വിപണിയിൽ ഗുണനിലവാരമില്ലാത്ത സുരക്ഷാ ഉപകരണങ്ങളുടെ ഒഴുക്കും സംബന്ധിച്ച ആശങ്കകളെത്തുടർന്ന്, ഐഎസ്ഐ അംഗീകൃതമല്ലാത്ത ഹെൽമെറ്റുകളുടെ നിർമ്മാതാക്കൾക്കും വിൽക്കുന്നവർക്കും എതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ജില്ലാ ഉദ്യോഗസ്ഥർക്ക് ഉത്തരവുനൽകി. 162 ഹെൽമറ്റ് നിർമ്മാതാക്കളുടെ ലൈസൻസ് സർക്കാർ ഇതുവരെ റദ്ദാക്കിയതായി ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) നിയമങ്ങളുടെ ലംഘനങ്ങൾ ലക്ഷ്യമിട്ട് 27 റെയ്ഡുകളും ഇതുവരെ അധികൃതർ നടത്തി.

ഹെൽമറ്റ് ജീവൻ രക്ഷിക്കുമെന്നും എന്നാൽ അവ നല്ല നിലവാരമുള്ളതായിരിക്കുമ്പോൾ മാത്രമാണ് ജീവൻ രക്ഷിക്കുന്നതെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു. സുരക്ഷിതമല്ലാത്ത ഹെൽമെറ്റുകൾ വിപണിയിൽ നിന്ന് നീക്കം ചെയ്യുന്നതിൽ ഈ സംരംഭം പ്രധാനമാണ്. സ്റ്റാൻഡേർഡ് ഐഎസ് 4151:2015 പ്രകാരം എല്ലാ ഹെൽമെറ്റുകൾക്കും ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ക്വാളിറ്റി കൺട്രോൾ ഓർഡർ 2021 ജൂണിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ നടപടി കൂടി വന്നു.

റോഡരികിൽ വിൽക്കുന്ന ചില ഹെൽമെറ്റുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഈ ഹെൽമെറ്റുകൾ ബിഎസ്ഐ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. പ്രശസ്ത കമ്പനികളുടെ പേരുകൾ മോഷ്ടിക്കുകയും ചെയ്യുന്നു.

ഈ ഹെൽമറ്റ് നിർമാണ കമ്പനികൾക്കെതിരെ സർക്കാർ ഇപ്പോൾ നടപടി ആരംഭിച്ചിരിക്കുകയാണ്. സർട്ടിഫൈഡ് അല്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരെയാണ് അധികൃതർ പ്രത്യേകം ലക്ഷ്യമിടുന്നത്. ബിഐഎസ് കെയർ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് നിർമ്മാതാവിൻ്റെ ക്രെഡൻഷ്യലുകൾ പരിശോധിക്കാവുന്നതാണ്.

നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പോലീസുമായും ബിഐഎസ് ഉദ്യോഗസ്ഥരുമായും ചേർന്ന് പ്രവർത്തിക്കാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. നിലവിലുള്ള റോഡ് സുരക്ഷാ സംരംഭങ്ങളുമായി കാമ്പയിൻ സംയോജിപ്പിക്കുമെന്നും ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

English summary : Only quality saves lives ; The central government has banned 162 helmet manufacturing companies

spot_imgspot_img
spot_imgspot_img

Latest news

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

Other news

വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനെ ചൊല്ലി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ...

ഇന്ത്യയിലേക്ക് ഒറ്റക്ക് പോകരുത്

ഇന്ത്യയിലേക്ക് ഒറ്റക്ക് പോകരുത് വാഷിങ്ടൻ: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് യുഎസിന്റെ...

ആശുപത്രിയില്‍ ആക്രമണം; മരുന്നു വാങ്ങാന്‍ നിന്നയാളുടെ കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു

എറണാകുളം: താലൂക്ക് ആശുപത്രി ഫാര്‍മസിക്ക് മുന്നിലുണ്ടായ ആക്രമണത്തിൽ യുവാവിന് പരിക്ക്. എറണാകുളം...

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു നിലമ്പൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണെല്‍...

UK: ഇസ്രായേലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കും

ഇസ്രായേലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ യു.കെ ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കായി യുകെ...

Related Articles

Popular Categories

spot_imgspot_img