web analytics

ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം വഴി ഓർഡറുകളെടുത്ത് ഓൺലൈൻ തോക്ക് കച്ചവടം; അഞ്ച് അനധികൃത തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു; ഏഴം​ഗ സംഘം പിടിയിൽ

ലക്നൗ: ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം പോലുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ വഴി ഓർഡറുകളെടുത്ത് ഓൺലൈൻ തോക്ക് കച്ചവടം Online gun sales. അനധികൃത തോക്ക് കൈമാറ്റത്തിനിടെ ഏഴം​ഗ സംഘം പോലിസി​ന്റെ പിടിയിൽ. ഇത്തരത്തിൽ ഓർഡർ നൽകിയ ആൾക്ക് തോക്കു നൽകാനായി പോകുന്നതിനിടെയാണ് സംഘം പോലീസി​ന്റെ പിടിയിലായത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം.

അഞ്ച് അനധികൃത തോക്കുകളും വെടിയുണ്ടകളും ഒരു ബൈക്കും ഒരു കാറും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം അനധികൃത തോക്ക് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുസഫർ നഗറിന് പുറമെ യുപിയുടെ വിവിധ പ്രദേശങ്ങളിൽ ഇവ‍ർ തോക്ക് കച്ചവടം നടത്തിയിരുന്നതായി പൊലീസ് പറയുന്നു.

നിയമവിരുദ്ധമായി ഒരു പിസ്റ്റൾ വാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെന്ന രഹസ്യ വിവരം പൊലീസിന് കിട്ടുകയായിരുന്നു. തുടർന്ന് വ്യാപകമായ വാഹന പരിശോധന നടത്തി. സോഷ്യൽ മീഡിയയിലൂടെ ഓർഡർ ചെയ്തവർക്ക് അനധികൃതമായി തോക്ക് കൈമാറാൻ പോകുന്നതിനിടെ സംഘം പൊലീസിന്റെ വലയിൽ അകപ്പെടുകയായിരുന്നു.

അസം റിസ്‍വി, വിവേക് നഗാർ, മാനിഷ് കുമാർ, പ്രദീപ് കുമാർ, റിഷഭ് പ്രജാപതി, വിശാൽ, പ്രതിക് ത്യാഗി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തോക്കുകൾ ഓർഡർ ചെയ്തവർക്ക് എത്തിച്ചു കൊടുക്കുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസും പറയുന്നു.

പിടിയിലായവരിൽ വിശാലും പ്രദീപും തോക്കുകൾ വാങ്ങാനായി എത്തിയതാണെന്നാണ് മുസഫർ നഗർ പൊലീസ് സൂപ്രണ്ട് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. പ്രതീക് ത്യാഗിയുടെ സഹായത്തോടെയാണെത്രെ ഇവർ തോക്ക് വിൽപന സംഘവുമായി ബന്ധപ്പെട്ടത്. ഇടപാടുകൾക്കുള്ള പണം സ്വീകരിച്ചിരുന്നതും ഓൺലൈൻ വഴി തന്നെയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും; ചെയ്യേണ്ടത് ഇത്രമാത്രം

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും പോലീസ്...

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

‘രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു’: മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഗുരുതര ആരോപണം

'രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു': മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഗുരുതര ആരോപണം പാലക്കാട്: പാലക്കാട്...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

പ്രതിഷേധത്തിന് ഫലമില്ല; എസ്ഐആർ സമയക്രമം മാറ്റില്ല, എന്യൂമറേഷൻ ഫോം സ്വീകരിക്കൽ നിർദ്ദിഷ്ട തീയതിക്കകം പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആർ (State...

ഇനി ആളില്ലാതെ ഓടേണ്ട; കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’

കെഎസ്ആർടിസിയിലും, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’ വരുന്നു ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും മറ്റും സർവീസുകൾ...

Related Articles

Popular Categories

spot_imgspot_img