സംസ്ഥാനത്ത് സൂര്യാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്നു. ഇന്ന് ഒരാൾ കൂടി കോഴിക്കോട് കുഴഞ്ഞ് വീണ് മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് (40) ആണ് മരിച്ചത്.ശനിയാഴ്ചവിജേഷിന് സൂര്യാഘാതം ഏറ്റിരുന്നു. ജോലിസ്ഥലത്ത് വച്ച് സൂര്യാഘാതം ഏറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായി കാസർകോട് മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.
Read also: കനത്ത മഴ, ഇടിമിന്നല്‍; യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിർദ്ദേശം