തിരുവനന്തപുരം: ഓണക്കിറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഓണക്കിറ്റ് എല്ലാവര്‍ക്കുമുണ്ടായേക്കില്ല. കൊവിഡ് സാഹചര്യം ആയതിനാല്‍ ആണ് കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും കിറ്റ് കൊടുത്തതെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ട്. കുറച്ച് പണം ഈ ആഴ്ച്ച കൊടുക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. ഓണത്തിന് ആവശ്യമായ സഹായം ചെയ്യും. നെല്ല് സംഭരണത്തിന് പണം നല്‍കാന്‍ ബാങ്ക് 400 കോടി രൂപ വായ്പ നല്‍കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു മാസം 120 കോടി രൂപ നല്‍കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.