ഗ്യാന്‍വാപിയിലെ ശാസ്ത്രീയ പരിശോധന തടഞ്ഞ് സുപ്രീംകോടതി

 

ലക്‌നൗ: ഗ്യാന്‍വാപി പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആരംഭിച്ച ശാസ്ത്രീയ പരിശോധന ഈ മാസം 26-ന് വൈകിട്ട് 5 മണി വരെ തടഞ്ഞ് സുപ്രീംകോടതി. സര്‍വേ നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതി സമീപിക്കാന്‍ പള്ളി മാനേജ്മെന്റ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അതുവരെ തല്‍സ്ഥിതി തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നാളെ തന്നെ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 26-ന് മുന്‍പ് വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിസ്ര എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

ഇന്നു രാവിലെ ഏഴുമണിക്കാണു പരിശോധന ആരംഭിച്ചത്. പള്ളിയില്‍ അംഗശുദ്ധി വരുത്തുന്ന സ്ഥലം (ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം വാദിച്ച സ്ഥലം) ഒഴിവാക്കി പരിശോധന നടത്തി. ഓഗസ്റ്റ് നാലിന് റിപ്പോര്‍ട്ട് വാരണാസി ജില്ലാ കോടതിക്ക് കൈമാറാനായിരുന്നു തീരുമാനം. കഴിഞ്ഞവര്‍ഷം മേയില്‍, കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള വിഡിയോ സര്‍വേയിലാണു ഈ ഭാഗത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം പറഞ്ഞത്.

ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂര്‍ണ സര്‍വേ വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചാണു സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനയ്ക്കു വാരാണസി ജില്ലാക്കോടതി അനുമതി നല്‍കിയത്. കേടുപാടുണ്ടാകുമെന്നതിനാല്‍ സര്‍വേ ഒഴിവാക്കണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയത്. ശരിയായ വസ്തുതകള്‍ പുറത്തുവരാന്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നായിരുന്നു ഉത്തരവ് പുറപ്പെടുവിക്കവേ കോടതി പറഞ്ഞത്.

കഴിഞ്ഞവര്‍ഷം മേയില്‍ നടത്തിയ വിഡിയോ സര്‍വേയില്‍ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്‌ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാര്‍ബണ്‍ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതുള്‍പ്പെടുന്ന ഭാഗം (പള്ളിയില്‍ അംഗശുദ്ധി വരുത്തുന്ന സ്ഥലം) ഒഴിവാക്കി സര്‍വേ നടത്താനാണു വാരാണസി കോടതി ഉത്തരവിട്ടത്. പള്ളിയിലെ ചടങ്ങുകളെ ബാധിക്കാതിരിക്കാനായി രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണു സര്‍വേ നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ലഹരിയുടെ നീരാളികൈകളിൽ കേരളം; ലഹരി മോചനകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞു; രണ്ടുമാസത്തിനിടെ ചികിത്സ തേടിയത് 11174 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മോചനകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞെന്ന് റിപ്പോർട്ട്. പ്രായപൂർത്തി ആയവരും അല്ലാത്തവരും...

ആശമാർ ഇന്ന് കൂട്ടത്തോടെ പട്ടിണി കിടക്കും; കണ്ണു തുറക്കാതെ സർക്കാർ

തിരുവനന്തപുരം: ആശാവർക്കർമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ...

ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ; പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ബി.ജെ.പിക്ക് പുതിയ നേതൃത്വം. ഇത്തവണ പാർട്ടിയെ നയിക്കുന്നത്...

ദുരൂഹത ഇല്ല, ആത്മഹത്യ തന്നെ; സുശാന്ത് സിങ് രജപുതിൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണ റിപ്പോർട്ട്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത് സ്വയം ജീവനൊടുക്കിയത് തന്നെയെന്ന്...

വെടിയുണ്ട ചട്ടിയിലിട്ട് വറുത്ത എസ്.ഐയുടെ പണി പോകുമോ?ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇങ്ങനെ

കൊച്ചി: വെടിയുണ്ട ചട്ടിയിലിട്ട് വറുത്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന്...

Other news

രോഹിത് ശർമയുടെ പകരക്കാരനായി മലയാളി ഇറങ്ങിയപ്പോൾ ആരും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനൊരു പ്രകടനം

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റു...

യു.കെ.യ്ക്ക് ചുറ്റും കടലിൽ ഒഴുകുന്ന നിധികൾ..! 100 മില്യൺ പൗണ്ട് മൂല്യമുള്ള പാക്കറ്റ് കണ്ട് ഞെട്ടി ബോർഡർ ഫോഴ്‌സ്

യു.കെ.യ്ക്ക് ചുറ്റു കടലിലിൽ വിവിധയിടങ്ങളിൽ അസാധാരണമാം വിധം പൊങ്ങിക്കിടക്കുന്ന വാട്ടർ പ്രൂഫ്...

കിസാൻ സർവീസ് സൊസൈറ്റി അന്തർ ജില്ല നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

കിസാൻ സർവീസ് സൊസൈറ്റി എറണാകുളം തൃശൂർ ജില്ലകളിലെ യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടി...

മഞ്ഞ ചുറ്റികയും അരിവാളും ആകാശവും വെളുത്ത മേഘങ്ങളും നീലകളറും…കാലത്തിനൊത്ത് കളറുമാറ്റി സിപിഎം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സിപിഎം സംസ്ഥാന ഘടകത്തിന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സിപിഎമ്മിന്റെ...

പച്ചക്കളർ കുപ്പിയിലെ നൊസ്റ്റു കടൽ കടന്നു; അമേരിക്കയിലും യൂറോപ്പിലും ട്രെന്റിം​ഗ്

ഒരു കാലത്ത് സംസ്ഥാനത്തെ ചാരായ ഷോപ്പിലും ബാറിലും മുറുക്കാൻ കടയിലും താരമായിരുന്നും...

Related Articles

Popular Categories

spot_imgspot_img