സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 26 മുതൽ
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡുടമകൾക്ക് ഭക്ഷ്യ കിറ്റുകൾ ഓഗസ്റ്റ് 26 മുതൽ വിതരണം ചെയ്യും.
എ.എ.വൈ കാർഡുടമകൾക്ക് മാത്രമായിരിക്കും കിറ്റെന്നും എല്ലാ വിഭാഗക്കാർക്കും നൽകുമെന്ന സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആഗസ്റ്റ് 11ന് 42.83 കോടി രൂപ അനുവദിച്ചിരുന്നു. ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ആണ് കിറ്റ് നൽകുക.
5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 ഓണക്കിറ്റുകളാണ് വിതരണം ചെയ്യുക. തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിക്കുകയും വ്യാപാരികൾ വഴി കാർഡുടമകൾക്ക് നൽകാനുമാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം.
അര കിലോ വെളിച്ചെണ്ണ ഉൾപ്പെടെ 14 അവശ്യസാധനങ്ങൾ; ഓണക്കിറ്റ് വിതരണം 18 മുതൽ
തിരുവനന്തപുരം: പതിവ് പോലെ ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും( എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) നൽകുന്ന ഓണക്കിറ്റ് ഈ വർഷവും വിതരണം ചെയ്യും. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ നാലു വരെയാണ് ഈ വർഷത്തെ ഓണക്കിറ്റ് വിതരണം.
ഇതിനായി സർക്കാർ 42.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 കിറ്റുകളാണ് വിതരണം നടത്തുക.
തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് എന്നിവ അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിക്കുകയും വ്യാപാരികൾ വഴി അർഹരായ കാർഡുടമകൾക്ക് നൽകാനുമാണ് തീരുമാനം.
ഓണക്കിറ്റിലുള്ള സാധനങ്ങളും അളവും ഇങ്ങനെ
പഞ്ചസാര ഒരു കി.ഗ്രാം
ഉപ്പ് ഒരു കിലോഗ്രാം
വെളിച്ചെണ്ണ 500 മി. ലിറ്റർ
തുവരപരിപ്പ് 250 ഗ്രാം
ചെറുപയർ പരിപ്പ് 250 ഗ്രാം
വൻപയർ 250 ഗ്രാം
ശബരി തേയില 250 ഗ്രാം
പായസം മിക്സ് 200 ഗ്രാം
മല്ലിപ്പൊടി 100 ഗ്രാം
മഞ്ഞൾപൊടി 100 ഗ്രാം
സാമ്പാർ പൊടി 100 ഗ്രാം
മുളക് പൊടി 100 ഗ്രാം
നെയ്യ് (മിൽമ) 50 മില്ലി ലിറ്റർ
കശുവണ്ടി 50 ഗ്രാം
Summary: The Onam food kits for Antyodaya Anna Yojana (AAY) ration card holders in Kerala will be distributed from August 26, 2025. The Food Department clarified that the kits are only for AAY cardholders, dismissing social media claims that all ration categories will receive them.