മുംബൈ – നാഗ്പൂർ എക്‌സ്‌പ്രസ് വേയിലെ സമൃദ്ധി മഹാമാർഗിൽ ഒരൊറ്റ രാത്രിയില്‍ പഞ്ചറായത് വഴിയിൽ കിടന്നത് 13 കാറുകൾ. ഈ പാതയിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഒരു കാറിന്റെ ടയര്‍ ആണ് ആദ്യം കേടായത്. തുടര്‍ന്നാണ് മറ്റു 12 കാറുകളുടെ ടയറുകളും പഞ്ചറായത്.
ഈ വിവരമറിഞ്ഞാണ് ഹൈവേ പോലീസ് സംഘം സമൃദ്ധി മഹാമാർഗിൽ എത്തിയത്. അവര്‍ കണ്ട കാഴ്ച ഇങ്ങനെയായിരുന്നു.റോഡിൽ ഒരു ട്രെയിലര്‍ ഉണ്ടായിരുന്നു. ഈ ട്രെയിലറിൽ നിന്ന് കനത്ത ഇരുമ്പ് പ്ലേറ്റ് റോഡിലേക്ക് വീണു. വാഹനങ്ങൾ അതിവേഗത്തിൽ പ്ലേറ്റിന് മുകളിലൂടെ കടന്നുപോയപ്പോൾ പ്ലേറ്റിൻ്റെ മൂർച്ചയുള്ള അറ്റങ്ങളാണ് 13 കാറുകളുടെ ടയറുകൾ പഞ്ചറാക്കിയത്.
എംഎസ്ആർഡിസി നിര്‍ദേശ പ്രകാരം പോലീസ് എത്തി വാഹനങ്ങൾ തിരിച്ചുവിടുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ആളുകൾക്ക് വെള്ളം നൽകുകയും ചെയ്തു.
തുടർന്ന് സഹായത്തിനായി മാലേഗാവിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. എന്നാൽ ഇരുമ്പ് പ്ലേറ്റിൻ്റെ ഭാരം കാരണം അത് ഉയര്‍ത്തി മാറ്റാന്‍ കഴിഞ്ഞില്ല. ഒടുവിൽ മലേഗാവ് ടോൾ ബൂത്തിൽ നിന്ന് ഒരു ഹൈഡ്രോളിക് ക്രെയിൻ കൊണ്ടുവന്നാണ് പ്ലേറ്റ് മാറ്റിയത്.
പഞ്ചറായവയിൽ മിക്കതും പുതിയ കാറുകള്‍ ആയതിനാല്‍ യാത്രക്കാര്‍ രോഷാകുലരായി. ട്രെയിലറിന് തീയിടാൻ വരെ ശ്രമം നടന്നു. പിന്നീട് പോലീസ് സംഘം സ്ഥിതിഗതികൾ ശാന്തമാക്കി. ലോക്കൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകാൻ ഇവർക്ക് നിര്‍ദേശം നല്‍കി.