മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന കൂടുതൽ മേഖലകളിൽ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ഒമാന്‍; ആശങ്കയിൽ പ്രവാസ ലോകം

കൂടുതൽ മേഖലകളിൽ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ഒമാന്‍. മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന മേഖലകള്‍ ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രമാകുന്നതോടെ തൊഴില്‍ നഷ്ടവും സംഭവിക്കും. Oman for full indigenization in more areas

നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും. നിയമങ്ങള്‍ ലംഘിക്കുന്നവർക്ക് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 300 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയും ലഭിക്കും.

പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാരുടെ പട്ടികയില്‍ പേര്‍ രജിറ്റ്‌റര്‍ ചെയ്യാത്തവര്‍ക്ക് നിയമ രംഗത്തുള്ള ഒരു ജോലിയും ചെയ്യാന്‍ പാടില്ല. വിദേശികളുമായി പങ്കാളിത്തത്തില്‍ നടത്തുന്ന നിയമ സ്ഥാപനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളിലും വിദേശികള്‍ മാത്രം നടത്തുന്ന നിയമ സ്ഥാപനങ്ങള്‍, ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്നിവ ഒരു വര്‍ഷത്തിനുള്ളിലും സ്വദേശിവത്കരിക്കണമെന്ന് സുല്‍ത്താന്റെ ഉത്തരവില്‍ പറയുന്നു.

ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഒരു വര്‍ഷംവരെ തുടരാവുന്നതാണ്. എന്നാല്‍, ഈ കാലയളവില്‍ ഇത്തരം സ്ഥാപനങ്ങളുടെ ഷെയറുകള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല.

മന്ത്രിമാര്‍, സ്‌റ്റേറ്റ് കൗണ്‍സില്‍, മജ്‌ലിസ് ശൂറ, പബ്ലിക് പ്രൊസിക്യൂഷന്‍, സ്‌റ്റേറ്റ് ഭരണ മേഖല, സ്വകാര്യ സ്ഥാപനങള്‍ തുടങ്ങിയ മേഖലകളില്‍ വക്കീല്‍ ആയോ നിയമ ഉപദേഷ്ടാവായോ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഇനി ആ മേഖലയില്‍ പൂര്‍ണമായി ജോലി ചെയ്യാന്‍ കഴിയില്ല.

ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമ രംഗത്തെ തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img