ഇരുചക്ര വാഹന മേഖലയിൽ ഓലയുടെ വിപ്ലവം

ഇന്നത്തെ കാലത്ത് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്ന ഏതൊരാളുടെ ഉള്ളിലും ഒരു ചോദ്യമുണ്ടാകും പെട്രോൾ വണ്ടി വാങ്ങണോ അതോ ഇലക്ട്രിക് തെരഞ്ഞെടുക്കണോ എന്ന്. പലർക്കും ഇവികൾ എടുക്കാൻ മടിയുണ്ടാകുമെങ്കിലും പല കമ്പനികളും നൽകുന്ന ഓഫറുകൾ കണ്ടാൽ ചിലപ്പോൾ തീരുമാനം മാറ്റിയേക്കാം.
ഇപ്പോഴിതാ മനംമയക്കുന്ന ഓഫറുകളാണ് ഇന്ത്യയിലെ നമ്പർ വൺ ഇവി നിർമാതാക്കളായ ഓല നൽകുന്നത്. ഭാരത് ഇവി ഫെസ്റ്റിന്റെ ഭാഗമായാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത് . 24,500 രൂപ വരെ വില വരുന്ന ആനുകൂല്യങ്ങൾ ഇതുവഴി നേടിയെടുക്കാം.

സൗജന്യ വിപുലീകൃത ബാറ്ററി വാറണ്ടി പ്രോഗ്രാം, എക്‌സ്‌ചേഞ്ച് ബോണസുകൾ, സമഗ്രമായ വാറണ്ടിയിൽ വൻ കിഴിവുകൾ, ആകർഷകമായ ഫിനാൻസിംഗ് സ്‌കീമുകൾ എന്നിവയാണ് ഓഫറുകളിൽ ഉൾപ്പെടുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ന് നടന്ന കസ്റ്റമർ ഇവന്റിൽ വെച്ച് ഓല തങ്ങളുടെ പോർട്‌ഫോളിയോ വിപുലീകരിച്ചിരുന്നു. S1X എന്ന എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടർ കൊണ്ടുവന്ന കമ്പനി റേഞ്ച് ടോപ്പിംഗ് വേരിയന്റായ S1 പ്രോയുടെ രണ്ടാം തലമുറ പതിപ്പും അവതരിപ്പിച്ചിരുന്നു.

ഉപഭോക്താക്കൾക്ക് ഇപ്പോൾ S1 പ്രോ ജെൻ 2-വിന് 7,000 വില വരുന്ന എക്‌സ്റ്റെൻഡഡ് ബാറ്ററി വാറന്റി സൗജന്യമായി നേടാം. മാത്രമല്ല S1 എയർ, S1 X+ സ്‌കൂട്ടറുകൾക്ക് സമഗ്രമായ വിപുലീകൃത വാറണ്ടിയിൽ 50 ശതമാനം കിഴിവും ലഭിക്കും. S1 പ്രോ ജെൻ 2 വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ വെറും 2,000 രൂപയടച്ചാൽ 9,000 രൂപ വിലയുള്ള സമഗ്രമായ വിപുലീകൃത വാറണ്ടിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള അവസരമുണ്ട്.മാത്രമല്ല തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ 7,500 രൂപയുടെ ആനുകൂല്യവും ലഭിക്കും. ഫിനാൻസ് ഓഫറുകളിൽ സീറോ ഡൗൺ പേയ്മെന്റ്, നോ-കോസ്റ്റ് ഇഎംഐ, സീറോ-പ്രോസസിംഗ് ഫീ, 5.99 ശതമാനം വരെ കുറഞ്ഞ പലിശനിരക്ക് എന്നിവയും ഉൾപ്പെടുന്നു.മാത്രമല്ല രാജ്യത്തുടനീളമുള്ള ഓല എക്‌സ്പീരിയൻസ് സെന്ററുകളിൽ നിന്ന് ഓല സ്‌കൂട്ടർ ടെസ്റ്റ് റൈഡ് ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് S1 X+ ഇവി സമ്മാനിക്കുന്നുണ്ട്.

Read Also : ഉപയോഗിച്ചില്ലെങ്കിലും ഫോണിലെ ഡാറ്റ തീരുന്നോ ? സൂക്ഷിക്കണം, അത് വെറുതെയല്ല

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!