പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. (Nursing student ammu’s death; three classmates arrested)
മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. വീട്ടിൽ നിന്ന് പത്തനാപുരം സ്വദേശിയായ ഒരു വിദ്യാർത്ഥിനിയേയും കോട്ടയം സ്വദേശികളായ രണ്ടുപേരെയുമാണ് പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രക്കിടെ മരണം സംഭവിക്കുകയായിരുന്നു.
അമ്മുവിന്റെ മരണത്തിന് പിന്നിൽ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സഹപാഠികളായ മൂന്ന് പേർക്ക് എതിരെയാണ് അമ്മുവിൻ്റെ കുടുംബം രംഗത്ത് വന്നത്. ഇവര്‍ നിരന്തരം ശല്ല്യപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം.
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും