പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും ജാമ്യം നിഷേധിച്ച് കോടതി. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.(Nursing student Ammu’s death; All three accused were remanded)
സഹപാഠികളായ അലീന ദിലീപ്,അഷിത എ ടി, അഞ്ജന മധു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസ്സപെടുത്താന്‍ ഇടപെട്ടേക്കുമെന്നും വാദിച്ചു. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടേ സാഹചര്യം നിലനില്‍ക്കുന്നുവെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചു.
അതേസമയം ഇനി കസ്റ്റഡി കൊടുക്കരുതെന്നും ഇടക്കാല ജാമ്യം വേണമെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ ആവശ്യം. ആത്മഹത്യാപ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും പ്രതികളായ പെണ്‍കുട്ടികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.