ആലപ്പുഴ: ജില്ലയിൽ എച്ച്1എൻ 1 (പന്നിപ്പനി ) പടരുന്നു. നാലു ദിവസത്തിനിടെ പതിനൊന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 21-ന് മാത്രം അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.(Number of H1N1 cases is increasing)
ആലപ്പുഴ ജില്ലയിൽ രണ്ടാഴ്ചക്കിടെ എച്ച്1എൻ 1 സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു. കൂടാതെ ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നതായി അധികൃതർ അറിയിച്ചു. അഞ്ചു ദിവസത്തിനിടെ 35 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. 5,124 പേരാണു പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്.
തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, പനി, തൊണ്ട വേദന, ചുമ, ശ്വാസതടസ്സം, ഛർദി എന്നിവയാണു എച്ച്1 എൻ1 പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഗർഭിണികളും പ്രമേഹം, രക്തസമ്മർദം, ശ്വാസകോശ–വൃക്ക രോഗങ്ങൾ തുടങ്ങിയവയ്ക്കു ചികിത്സ തേടുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
Read Also: ഗിന്നസ് ബുക്കിൽ ഇടം നേടിയ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആൺനായ കെവിൻ അന്തരിച്ചു
Read Also: അഫ്ഗാനിസ്ഥാൻ ലോകകപ്പ് സെമിഫൈനലിൽ കയറിയതിന് ഇന്ത്യയോട് നന്ദി പറഞ്ഞു താലിബാൻ !