ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പിന്തുണയോടെ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ എൻ എസ് എസ് പങ്കെടുക്കുമെന്ന് തീരുമാനം. സംഗമത്തിലേക്ക് പ്രതിനിധിയെ അയക്കാനാണ് തീരുമാനം
അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കരുത് എന്ന ആവശ്യം അംഗീകരിച്ചതിനെ എൻഎസ്എസ് സ്വാഗതം ചെയ്തു. പരിപാടിക്ക് എൻഎസ്എസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പരിപാടി രാഷ്ട്രീയ വിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതുമായിരിക്കണമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കഴിഞ്ഞദിവസം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.
ആഗോള അയ്യപ്പ സംഗമത്തില്‍ എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല
ചെന്നൈ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ലെന്ന് വിവരം. പകരം പരിപാടിയുള്ളതിനാലാണ് സ്റ്റാലിന് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം.
പകരം മന്ത്രിമാരെ അയക്കാമെന്നും സ്റ്റാലിന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സ്റ്റാലിന്‍ അറിയിച്ചിട്ടുള്ളത്.
സംസ്ഥാന ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ചെന്നൈയിലെത്തിയാണ് എം കെ സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. കേരളത്തില്‍ നിന്ന് ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി.സുനില്‍ കുമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ആണ് മന്ത്രി വാസവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചത്.
ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായിട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്.
ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20ന് പമ്പാ തീരത്തു വെച്ചാണ് അയ്യപ്പ സംഗമം നടക്കുക.
സംഗമത്തിൽ കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സർക്കാർ ആഘോഷമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.
“അയ്യപ്പ സംഗമം സർക്കാർ പരിപാടിയല്ലെങ്കിൽ പിന്നെ എന്താണ്? ആരെ വിഡ്ഡിയാക്കാനാണ് ശ്രമിക്കുന്നത്?” – രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
സർക്കാർ പരിപാടിയല്ലെങ്കിൽ പിന്നെന്തിനാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിക്കാൻ മന്ത്രി പോയത്?. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് അയ്യപ്പ സംഗമം നടത്തുന്നതെങ്കിൽ ദേവസ്വം ബോർഡ് പ്രസിഡന്റല്ലേ പോകേണ്ടത്?.
തെരഞ്ഞെടുപ്പിന് നാലഞ്ചു മാസം മാത്രം ബാക്കിയിരിക്കെ ഇപ്പോൾ അയ്യപ്പ സംഗമം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടു തന്നെയാണെന്നും, മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംഘടനാത്മകമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് (TDB) സംഗമം നടത്തുന്നതാണെങ്കിൽ, ദേവസ്വം ബോർഡ് പ്രസിഡന്റല്ലേ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിക്കാൻ പോകേണ്ടത്? എന്തുകൊണ്ട് മന്ത്രിയാണ് ചെന്നത് എന്ന് അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പിന് വെറും മാസങ്ങൾ ബാക്കി നിൽക്കെ അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Summary: NSS to participate in the Global Ayyappa Sangamam supported by the Kerala government; decision made to send a representative for the event.