web analytics

തുലാമഴ; നവംബര്‍ 13 മുതല്‍ 15 വരെ ഇടിമിന്നലോടെ മഴ; നാളെ 5 ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ കനക്കുന്നു. അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 13 മുതല്‍ 15 വരെ കേരളത്തില്‍ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നാളെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

ഇന്ന് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പത്മകുമാര്‍ ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍

പത്മകുമാര്‍ ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍ കൊല്ലം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റ്...

പത്താം തവണയും നിതീഷ്കുമാർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സാമ്രാട്ടും വിജയ്കുമാറും ഉപമുഖ്യമന്ത്രിമാർ

പത്താം തവണയും നിതീഷ്കുമാർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പട്‌നയിൽ ചരിത്രപരമായ ഒരു...

ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; 4 ദിവസം 3.28 ലക്ഷം തീർഥാടകർ

ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; 4 ദിവസം 3.28 ലക്ഷം തീർഥാടകർ ശബരിമലയിലേക്ക്...

ദർശനം ഉറപ്പാക്കും: വിർച്വൽ ക്യൂ പ്രശ്നമുണ്ടെങ്കിൽ പൊലീസിനോട് അറിയിക്കൂ

ദർശനം ഉറപ്പാക്കും: വിർച്വൽ ക്യൂ പ്രശ്നമുണ്ടെങ്കിൽ പൊലീസിനോട് അറിയിക്കൂ കമ്പ: മണ്ഡല–മകരവിളക്ക് തീർത്ഥാടന...

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ശക്തമാക്കി; എൻഡിആർഎഫ് സംഘം ചുമതലയേറ്റു, നിയന്ത്രണങ്ങൾ കർശനമായി

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ശക്തമാക്കി; എൻഡിആർഎഫ് സംഘം ചുമതലയേറ്റു, നിയന്ത്രണങ്ങൾ...

Other news

Related Articles

Popular Categories

spot_imgspot_img