News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ഏഴ് വർഷത്തെ നികുതി കുടിശ്ശിക 1.57 കോടി രൂപ അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടിയുടെ നോട്ടീസ്

ഏഴ് വർഷത്തെ നികുതി കുടിശ്ശിക 1.57 കോടി രൂപ അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടിയുടെ നോട്ടീസ്
November 4, 2024

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കുടിശ്ശിക അടയ്ക്കുന്നതിന് നോട്ടീസ് നൽകി കേന്ദ്ര ജിഎസ്ടി വകുപ്പ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2017 മുതലുള്ള കുടിശ്ശിക ആണിത്.(Notice of Central GST for Padmanabha Swamy Temple)

തുക അടച്ചില്ലെങ്കിൽ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയിൽ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്.

മതിലകം ഓഫീസിൽ നടത്തിയ പരിശോധനയിൽ സേവനവും ഉൽപ്പനങ്ങളും നൽകുമ്പോള്‍ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ടെങ്കിൽ അത് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തി. ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടിവി വകുപ്പ് വ്യക്തമാക്കുന്നു.

എന്നാൽ ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവിൽ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം നൽകുന്ന വിശദീകരണം. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നൽകി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നൽകിയത്.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

സ്വ​ർ​ണാ​ഭ​ര​ണ​ ​നി​ർ​മ്മാ​ണ​ ​ശാ​ല​ക​ളി​ൽ ജി.​എ​സ്.​ടി​ ​റെ​യ്ഡ്; കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120...

News4media
  • Kerala
  • News

ഓഗസ്റ്റ് മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന

News4media
  • Kerala
  • News
  • Top News

ചമയമിട്ട പണത്തിൽ ജിഎസ്‌ടി തട്ടിപ്പോ?; സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ ലക്ഷ്യമിട്ട് ഉദ്യോഗസ്...

News4media
  • Kerala
  • Top News

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം; പുതിയ സമയങ്ങൾ അറിയാം

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]