യു.എസ്, ദക്ഷിണകൊറിയ, ജപ്പാൻ സംയുക്ത സൈനികാഭ്യാസത്തിനിടെ പ്രകോപനവുമായി ഉത്തരകൊറിയ . തങ്ങളുടെ ആണവശേഷിയുള്ള അന്തർവാഹി വിജയകരമായി പരീക്ഷിച്ചെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. ഇതൊരു ഡ്രോൺ അന്തർവാഹിനിയാണെന്നും സൂചനയുണ്ട്. ഹെയ്ൽ ( സുനാമി) 5-23 എന്ന് പേരിട്ടിരിയ്ക്കുന്ന അന്തർവാഹിനി 2023 ലാണ് നിർമാണം തുടങ്ങിയത്.
യു.എസ്.ന്റെയും സഖ്യ ശക്തികളുടെയും വിദ്വേഷകരമായ സൈനിക നീക്കങ്ങൾക്കുള്ള മറുപടിയാണ് ആണവ അന്തർവാഹിനിയെന്നാണ് പരീക്ഷണത്തെക്കുറിച്ച് ഉത്തര കൊറിയൻ പ്രതിരോധ വൃത്തങ്ങളുടെ പ്രതികരണം. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയുള്ള ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചതായും അടുത്തിടെ ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. അമേരിക്കൻ,ജാപ്പനീസ്, ദക്ഷിണകൊറിയൻ സൈനികർ ഉത്തരകൊറിയയുടെ പ്രകോപനങ്ങൾക്ക് മറുപടിയായി മേഖലയിൽ സൈനികാഭ്യാസം നടത്തുന്നുണ്ട്. ദക്ഷിണകൊറിയ പടിച്ചെടുത്ത് ഏകീകൃത കൊറിയ രൂപവത്കരിക്കുമെന്ന് അടുത്തിടെ ഉത്തരകൊറിയ പ്രസ്താവന നടത്തിയിരുന്നു. ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ പ്രവൃത്തികളെ ഭയത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
Also read: സ്റ്റെഡ്ഫാസ്റ്റ് ഡിഫൻഡർ 2024 ; 1988 ശേഷം വമ്പൻ സൈനികാഭ്യാസവുമായി നാറ്റോ; ലക്ഷ്യം റഷ്യയോ ?