കൊടും ചൂടിൽ കരിഞ്ഞുണങ്ങുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ഡല്‍ഹിയിലാണ്. മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. രാജസ്ഥാനിലെ ഫലോദിയില്‍ 51 ഡിഗ്രി സെല്‍ഷ്യസാണ് ബുധനാഴ്ച്ച രേഖപ്പെടുത്തിയ താപനില.ഹരിയാനയിലെ സിര്‍സയില്‍ 50.3 ഡിഗ്രി സെല്‍ഷ്യസും. ഇതിനു പുറമെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ഉഷ്ണതരംഗം കുറയുന്നതിന്റെ സൂചനയായി അറബിക്കടലില്‍ നിന്നയും തണുത്ത കാറ്റെത്തി. ഇതോടെ തെക്കന്‍ രാജസ്ഥാനിലെ ജില്ലകളായ ബാര്‍മെര്‍, ജോധ്പുര്‍, ഉദയ്പുര്‍, സിരോഹി, ജലോര്‍ എന്നിവിടങ്ങളില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു. കൊടുക്ക് ചൂടിന് എന്ന് ആശ്വാസം കിട്ടും എന്ന് കാത്തിരിക്കുകയാണ് ഉത്തരേന്ത്യ.