കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; പിടിയിലായവർ ഉജ്ജ്വല ഹോമിൽ നിന്ന് കടന്നു കളഞ്ഞു

കോഴിക്കോട്: കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് പിടിയിലായ നാടോടി സ്ത്രീകൾ കടന്നു കളഞ്ഞു.

ഉജ്ജ്വല ഹോമിൽ കഴിഞ്ഞിരുന്ന മൂന്ന് നാടോടി സ്ത്രീകളാണ് കടന്നു കളഞ്ഞത്. ഇവരോടൊപ്പം പിടിയിലായ പന്ത്രണ്ടും മൂന്നും വയസു പ്രായമുള്ള രണ്ട് കുട്ടികളെയും ഇവർ കൊണ്ടു പോയി.

രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. രാജസ്ഥാൻ സ്വദേശികളാണ് ഇവർ. ദിവസങ്ങൾക്ക് മുമ്പാണ് ഇവരെ അധികൃതർ പിടികൂടിയത്.

ഇതിനുപിന്നാലെ പെ​​​ഗ്​ഗി സെന്ററിൽ എത്തിച്ചു. അവിടെ അഞ്ച് ദിവസം പാർപ്പിച്ച ശേഷമാണ് ചട്ടപ്രകാരം അവിടെ നിന്ന് ഉജ്ജ്വല ഹോമിലേക്ക് മാറ്റിയത്.

രണ്ട് ദിവസമായി പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇവരെ കുറിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

സംഭവത്തിൽ ഉജ്ജ്വല ഹോമിന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടോ എന്നും പരിശോധിക്കുന്നുണ്ട്.

നടന്നത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുകൾ; പണം നഷ്ടപ്പെട്ടത് മുപ്പതിനായിരം പേർക്ക്…

കൊച്ചി: പോപ്പുലർ ഫിനാൻസ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മരവിപ്പിച്ച സ്വത്തുവകകൾ തട്ടിപ്പിനിരയായവർക്ക്‌ വിതരണം ചെയ്യാൻ അനുമതി തേടി ബഡ്‌സ് അതോറിറ്റി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് റിപ്പോർട്ട്. ബാനിങ്‌ ഓഫ്‌ അൺറെഗുലേറ്റഡ്‌ ഡിപ്പോസിറ്റി സ്‌കീംസ്‌ ആക്‌ട് (കേന്ദ്ര ബഡ്‌സ് ആക്‌ട്) പ്രകാരമാണു പുതിയ നടപടി.

എൻഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) മരവിപ്പിച്ച സ്വത്തുക്കളും ഇരകൾക്കു നൽകുന്നതിനായി അതോറിറ്റിക്കു വിട്ടുനൽകുമെന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യം ബഡ്‌സ് അതോറിറ്റിയെ ഇ.ഡി. അറിയിച്ചു. ഇ.ഡിയുടെ സന്നദ്ധത പ്രത്യേകകോടതിയെ അറിയിക്കുന്നതോടെ ഇരകൾക്കു പണം വിതരണം ചെയ്യാൻ ബഡ്‌സ് അതോറിറ്റിക്കു സാധഇക്കും.

കേരളത്തിലും ആന്ധ്രയിലുമായി പോപ്പുലർ ഫിനാൻസിന്റെ 60 കോടിയുടെ സ്വത്തുവകകളാണ്‌ ഇ.ഡി. കണ്ടുകെട്ടിയത്‌. ഇത്‌ ഏറ്റെടുക്കാൻ ബഡ്‌സ് അതോറിറ്റിയോട്‌ നിർദേശിച്ചിരുന്നെങ്കിലും അന്ന് മറുപടി ലഭിച്ചിരുന്നില്ല. നിക്ഷേപകരുടെ സംഘടന ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ ബഡ്‌സിനെ സമീപിച്ചിരുന്നു. ബാങ്കിലുള്ള സ്‌ഥിരനിക്ഷേപങ്ങളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നുണ്ട്. ഏകദേശം 1600 നിക്ഷേപകരിൽനിന്നു സ്വർണവും പണവും പോപ്പുലർ ഫിനാൻസ്‌ ഉടമകൾ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.

2000 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെച്ച് സംസ്‌ഥാനത്തെ 50 സ്‌ഥാപനങ്ങൾക്കെതിരേ അതോറിറ്റിക്കു പരാതികൾ ലഭിച്ചിട്ടുണ്ട്‌. 30,000-ൽ ഏറെപ്പേർക്ക്‌ പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ് സി.ബി.ഐ. കണ്ടെത്തൽ. ഇതിൽ 27 സ്‌ഥാപനങ്ങളുടെയും വ്യക്‌തികളുടെയും സ്വത്ത്‌ കണ്ടുകെട്ടി. പോലീസ്‌ റിപ്പോർട്ട്‌ ലഭിക്കുന്ന മുറയ്‌ക്കാണു സ്‌ഥാപനങ്ങൾക്കെതിരായ നിയമനടപടി സ്വീകരിക്കും.

പോപ്പുലർ ഫിനാൻസിനു പുറമേ, യൂണിവേഴ്‌സൽ ട്രേഡിങ്‌ സൊലൂഷൻസ്‌, ആർ വൺ ഇൻഫോ ട്രേഡ്‌ ലിമിറ്റഡ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പരിശോധനകൾ നടത്താനും രേഖകൾ പിടിച്ചെടുക്കാനും ബഡ്‌സ് അതോറിറ്റിക്കു അധികാരമുണ്ട്‌.

തട്ടിപ്പുകാരുടെ വസ്‌തുവകകളും ബാങ്ക്‌ അക്കൗണ്ടുകളും മറ്റ്‌ ആസ്‌തികളും ഉത്തരവിലൂടെ മരവിപ്പിക്കാം. വിവിധ സംസ്‌ഥാനങ്ങളിലായി അനധികൃതനിക്ഷേപങ്ങൾ സ്വീകരിക്കുകയും തട്ടിപ്പുകാരുടെ ആസ്‌തിവകകൾ വ്യാപിച്ചു കിടക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ സി.ബി.ഐയുടെ സേവനം അതോറിറ്റിക്ക്‌ ആവശ്യപ്പെടാം.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

Related Articles

Popular Categories

spot_imgspot_img