web analytics

ഇന്ത്യ- പാക് വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല; ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വെടിനിർത്തൽ തീരുമാനത്തിൽ ആരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ കൂട്ടിച്ചേർത്തു. ഡിജിഎംഒ തലത്തില്‍ മാത്രമാണ് ചര്‍ച്ച നടന്നത്. വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ ആണ് ഇന്ത്യയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ശക്തി മനസിലാക്കിയാണ് സംഘര്‍ഷത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറാന്‍ തിരുമാനിച്ചത്. കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. ഇതു സംബന്ധിച്ച തെളിവുകള്‍ യുഎന്നിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക് വ്യോമാത്താവളങ്ങള്‍ ഇന്ത്യ തകര്‍ത്തു, ആണവഭീഷണി ഉയര്‍ത്താന്‍ ഇനി അനുവദിക്കില്ലെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ മുന്നറിയിപ്പ് നല്‍കി. ആണവഭീഷണിക്ക് മുന്നില്‍ ഇന്ത്യ തലകുനിച്ചാല്‍ മറ്റ് പല രാഷ്ട്രങ്ങളിലും സമാമമായ സംഭവങ്ങളുണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതിര്‍ത്തികടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതു വരെ ഇന്ത്യ സിന്ധുനദീ ജല കരാര്‍ നിര്‍ത്തിവെക്കുമെന്നും രണ്‍ധീര്‍ വ്യക്തമാക്കി. അമേരിക്ക നടത്തിയ ചര്‍ച്ചയില്‍ വ്യാപാരം ചര്‍ച്ചയായില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

Related Articles

Popular Categories

spot_imgspot_img