ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്നാണ് പ്രഖ്യാപനം.ആദായ നികുതി അടവ് വൈകിയാലും ശിക്ഷാ നടപടികൾ ഇല്ല. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് ബജറ്റിൽ പ്രഖ്യാപനം. No income tax up to Rs. 12 lakhs
പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികൾ ലഘൂകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും.
നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയർത്തി. പരിധി ഒരു ലക്ഷമാക്കി.വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയർത്തി.