web analytics

സർവം ആലുവാക്കാരൻ…കളങ്കാവലും ഹൃദയപൂര്‍വ്വവും വീണു

സർവം ആലുവാക്കാരൻ…കളങ്കാവലും ഹൃദയപൂര്‍വ്വവും വീണു

ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും ബാങ്കബിള്‍ താരമായിരുന്നു നിവിന്‍ പോളി. തുടർച്ചയായ ഹിറ്റുകളിലൂടെ യുവതലമുറയുടെ ഹൃദയം കീഴടക്കിയ താരം പിന്നീട് കൊവിഡ് കാലവും പരീക്ഷണ സിനിമകളും മൂലം കരിയറിൽ ഇടവേള നേരിട്ടു.

വിജയങ്ങൾ അകന്നു നിന്നെങ്കിലും, മലയാളികളുടെ മനസ്സിൽ നിവിന്‍ പോളിയ്ക്കുള്ള സ്ഥാനം ഒരിക്കലും നഷ്ടമായിരുന്നില്ല.

അത് വീണ്ടും തെളിയിക്കുകയാണ് പുതിയ ചിത്രം ‘സർവ്വം മായ’.

വലിയ ഹൈപ്പില്ലാതെ റിലീസ് ചെയ്ത ചിത്രം പ്രദർശനത്തിന്റെ നാലാം ദിവസമെത്തുമ്പോഴേക്കും മിക്ക തിയേറ്ററുകളിലും ഷോകളുടെ എണ്ണം വർധിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിച്ചു.

നിരവധി കേന്ദ്രങ്ങളിൽ ഹൗസ്‌ഫുൾ ഷോകളോടെയാണ് ചിത്രം മുന്നേറുന്നത്.

600 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് നിവിന്‍ പോളിയുടെ ഒരു ചിത്രം തിയേറ്ററിലെത്തുന്നത്. എന്നിട്ടും ലഭിക്കുന്ന ഈ ഗംഭീര സ്വീകരണം, നിവിൻ ഇന്നും മലയാളികളുടെ സ്വന്തം താരമാണെന്ന് വീണ്ടും ഉറപ്പിക്കുന്നു.

2025 അവസാനിക്കുന്നത് നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവോടെയാണെന്നും, 2026 തുടക്കവും നിവിൻ തന്നെയാകും തിയേറ്ററുകൾ ഭരിക്കുകയെന്നും ആരാധകർ പറയുന്നു.

ക്രിസ്മസ് ദിനത്തിലാണ് ‘സർവ്വം മായ’ റിലീസ് ചെയ്തത്. ഓരോ ദിവസവും കളക്ഷൻ ഉയരുകയാണ്. ആദ്യ മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 12.65 കോടി രൂപ.

ആദ്യ ഞായറാഴ്ചയായ ഇന്നലെ മാത്രം 5.72 കോടി രൂപ കേരള ബോക്‌സ് ഓഫീസിൽ നിന്ന് നേടി. ആദ്യ വീക്കെൻഡിൽ കേരള ഗ്രോസ് 18.37 കോടി രൂപയാണ്. ഇന്ത്യാ കളക്ഷൻ 6.60 കോടി രൂപ കടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ നേട്ടത്തോടെ മമ്മൂട്ടി ചിത്രം ‘കളങ്കാവലിനെ മറികടന്ന് കേരളത്തിലെ മികച്ച ഓപ്പണിങ് വീക്കെൻഡ് ഗ്രോസ് നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ‘സർവ്വം മായ’ ഇടം പിടിച്ചു. ‘എമ്പുരാൻ’, ‘തുടരും’ എന്നിവ മാത്രമാണ് ഇപ്പോൾ ചിത്രത്തിനുമുന്നിലുള്ളത്.

അധികം വൈകാതെ തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനോടകം തന്നെ ആഗോള കളക്ഷൻ 40 കോടി പിന്നിട്ടതായി റിപ്പോർട്ടുകളുണ്ട്.

അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’യിൽ റിയ ഷിബു, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തി.

ജസ്റ്റിൻ പ്രഭാകറാണ് സംഗീതം, ശരൺ വേലായുധനാണ് ഛായാഗ്രഹണം. ഫയർഫ്ലൈ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

English Summary

Nivin Pauly has made a massive comeback with Sarvam Maya after a 600-day gap. Released with minimal hype, the film has turned into a box office sensation, recording houseful shows across Kerala. The movie collected ₹18.37 crore from Kerala alone in its opening weekend and has crossed ₹40 crore globally, marking one of the strongest comebacks in recent Malayalam cinema.

nivin-pauly-sarvam-maya-box-office-comeback

Nivin Pauly, Sarvam Maya, Malayalam cinema, box office collection, Nivin Pauly comeback, Christmas release, Akhil Sathyan, Kerala box office

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

സ്വർണവിലയിൽ വൻ കുതിപ്പ്! പവന് 1,440 രൂപ വർധിച്ചു; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

സ്വർണവിലയിൽ വൻ കുതിപ്പ്! പവന് 1,440 രൂപ വർധിച്ചു; ഇന്നത്തെ സ്വർണ്ണ...

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു; 65 വയസ്സുള്ള പിടിയാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംഘടനകൾ

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു ജയ്‌പുരിൽ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ദേഹമാസകലം...

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി...

രാജ്യത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ ജൂൺ 16 മുതൽ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായകമായ ജനസംഖ്യാ കണക്കെടുപ്പിന് ഇന്ന്...

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം; ഇന്നത്തെ രാശിഫലം

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം;ഇന്നത്തെ രാശിഫലം ചില രാശികൾക്ക് മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോൾ,...

Related Articles

Popular Categories

spot_imgspot_img