കോഴിക്കോട്: കേരളത്തെ പിടിച്ചുലച്ച നിപ വൈറസ് വീണ്ടും വ്യാപകമാകുന്നു.
സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, മന്ത്രി പി എ മുഹമ്മദ് റിയാസ് അടക്കമുളള മന്ത്രിമാര്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. അല്‍പ്പസമയത്തിനകം ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ചുകൂട്ടും.
കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച രണ്ടുപേര്‍ക്ക് നിപ സംശയിക്കുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഉന്നതതലയോഗം.
മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളില്‍ 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിന്റെ സഹായത്താലാണ് ആശുപത്രിയില്‍ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല.
മരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീല്‍ഡ് സര്‍വ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, പ്രാദേശിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.
മരണം ഉറപ്പാക്കുന്ന നിപാ വൈറസ് വീണ്ടും കേരളത്തിൽ ? എന്താണ് നിപ വൈറസ് ?എങ്ങനെ തടയാം ?