പത്താം ക്ലാസ് കഴിഞ്ഞതോടെ മലകയറ്റം തുടങ്ങി; 8000 മീറ്ററിലേറെ ഉയരമുള്ള, ലോകത്തെ തന്നെ വലിയ 14 പർവതങ്ങൾ കീഴടക്കി നിമ റിഞ്ചി ഷെർപ്പ

ന്യൂഡൽഹി: 8000 മീറ്ററിലധികം ഉയരമുള്ള 14 പർവതങ്ങൾ കീഴടക്കി നേപ്പാളിലെ നിമ റിഞ്ചി ഷെർപ്പ. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 18 വയസുള്ള നിമ.Nima Rinchi Sherpa has conquered 14 major mountains in the world

നേപ്പാൾ സ്വദേശി നിമ റിഞ്ചി ഷേർപ്പയാണ് ഈ അവാർഡ് സ്വന്തമാക്കിയത്. 16-ാം വയസ്സിൽ ഉയരത്തിലുള്ള പർവതങ്ങൾ കയറാൻ തുടങ്ങിയ ഷെർപ്പ, 740 ദിവസം കൊണ്ട് എട്ടായിരത്തിന് മേലെ ഉയരമുള്ള 14 കൊടുമുടികളാണ് നിമ റിഞ്ചി ഷേർപ്പ കീഴടക്കിയത്.

നിമ റിഞ്ചിയുടെ ഈ നേട്ടത്തിന് പിന്നിൽ പർവതാരോഹകരുടെ സഹായികളെന്ന ഷെർപ്പകളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് മാറ്റുക എന്ന ജീവിതാഭിലാഷം കൂടിയായിരുന്നു.

ബുധനാഴ്ച രാവിലെ ടിബറ്റിന്‍റെ 8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാ പംഗ്മയുടെ കൊടുമുടിയിലെത്തി നിമ റിഞ്ചി ഷെർപ്പ. നേരത്തേ നേപ്പാളിയിലെ മറ്റൊരു പർവതാരോഹകനായ മിംഗ്മ ഗ്യാബു ‘ഡേവിഡ്’ ഷെർപ്പയുടെ പേരിലാണ് റെക്കോർഡ്.

2019-ൽ തന്‍റെ 30-ാം വയസ്സിൽ ആണ് ഡേവിഡ് റെക്കോർഡ് നേടിയത്. മകൻ കടുത്ത പരിലീലനം നടത്തിയിരുന്നുവെന്നും അവനത് സാധിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും പിതാവ് താഷി ഷെർപ്പ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

തന്‍റെ നേട്ടം വ്യക്തിപരമല്ലെന്നും പരമ്പരാഗത അതിരുകൾക്കപ്പുറത്ത് സ്വപ്നം കാണാൻ ധൈര്യപ്പെട്ട ഓരോ ഷെർപ്പയ്ക്കമുള്ള ആദരാഞ്ജലിയാണെന്നുമാണ് നിമ റിഞ്ചി പറഞ്ഞു.

2022 സെപ്തംബർ 30-ന് – പത്താം ക്ലാസ് പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ലോകത്തിലെ എട്ടാമത്തേതും ഏറ്റവും ഉയരം കൂടിയതുമായ നേപ്പാളിലെ മനസ്ലുവിന്‍റെ കൊടുമുടി നിമ റിഞ്ചി കീഴടക്കുന്നത്.

നേപ്പാളിലെ ഏറ്റവും വലിയ പർവതാരോഹണ പര്യവേഷണ കമ്പനിയായ സെവൻ സമ്മിറ്റ് ട്രെക്കുകൾ നടത്തുന്ന പർവതാരോഹകരുടെ കുടുംബത്തിൽ നിന്നാണ് നിമ റിഞ്ചി വരുന്നത്.

നിമ റിഞ്ചിയുടെ നേട്ടം നമ്മുടെ രാജ്യത്തിന് അഭിമാന നിമിഷമാണെന്നായിരുന്നു നേപ്പാൾ മൗണ്ടനിയറിംഗ് അസോസിയേഷൻ പ്രസിഡന്‍റ് നിമ നൂറു ഷെർപ്പയുടെ പ്രതികരണം. തന്‍റെ ക്ലൈമ്പിംഗ് പങ്കാളിയായ പസംഗ് നുർബു ഷെർപയ്ക്കൊപ്പമാണ് നിമ റിഞ്ചി ഈ കൊടുമുടികളെല്ലാം കീഴടക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച്...

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

പെരുമ്പാമ്പിനെ കൊന്ന് ‘ഫ്രൈ’യാക്കി; രണ്ടുപേര്‍ പിടിയില്‍

പെരുമ്പാമ്പിനെ കൊന്ന് 'ഫ്രൈ'യാക്കി; രണ്ടുപേര്‍ പിടിയില്‍ കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി...

Related Articles

Popular Categories

spot_imgspot_img