23കാരനും 19കാരിയും വിവാഹം കഴിച്ചത് രണ്ടുമാസം മുമ്പ്; നവദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂർ മണലോടിയിൽ നവദമ്പതിമാരായ യുവാവിനെയും യുവതിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന നിലയിൽ രാജേഷിന്റെ മൃതദേഹവും, തൂങ്ങിമരിച്ച നിലയിൽ അമൃതയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
രണ്ടുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ, കുടുംബപരമായ പ്രശ്നങ്ങളാണ് മരണകാരണമായി പോലീസ് സംശയിക്കുന്നത്. നിലമ്പൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)
ഹണിമൂണിന് പോയ നവദമ്പതികളെ നദിയിൽ കാണാതായി; തിരച്ചിൽ തുടരുന്നു
പ്രതാപ്ഗഡ്: ഹണിമൂണിന് സിക്കിമിലേക്ക് പോയ നവദമ്പതികളെ ടീസ്റ്റ നദിയിൽ കാണാതായ സംഭവത്തിൽ തിരച്ചിൽ തുടരുന്നു. വാഹനം കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ടീസ്റ്റ നദിയിൽ മറിഞ്ഞ് ആണ് അപകടം ഉണ്ടായത്.
മേയ് 25 നാണ് ഇവർ ട്രെയിനിൽ സിക്കിമിലേക്ക് പുറപ്പെട്ടത്. 26ന് സിക്കിമിലെ മംഗൻ ജില്ലയിൽ ഇവർ എത്തി. മേയ് 29ന് ലാച്ചനിൽ നിന്ന് ലാച്ചുങ്ങിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വാഹനം ഏകദേശം 1000 അടി താഴ്ചയിലേക്ക് വീണതായാണ് വിവരം. നവമ്പതികളും വാഹനത്തിലെ ഡ്രൈവറും ഉൾപ്പെടെ ഒമ്പത് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഉത്തർപ്രദേശ്, ത്രിപുര, ഒഡീഷ സ്വദേശികളാണ് ദമ്പതികൾക്ക് പുറമെ അപകടത്തിൽ പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. കാണാതായ നവവരൻ കൗശലേന്ദ്ര പ്രതാപ് സിംഗ് (29), ബിജെപി നേതാവ് ഉമ്മദ് സിങ്ങിന്റെ അനന്തരവനാണ്. മേയ് 5നായിരുന്നു വിവാഹം.
എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങൾ തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും ഇതുവരെ മൃതദേഹങ്ങളോ മറ്റോ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഹോട്ടൽ മുറിയിൽ നിന്നും ദമ്പതികളുടെ സാധനങ്ങൾ കണ്ടെടുത്തെങ്കിലും നദിയിൽ മുങ്ങിമരിച്ചതാണോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ നിർണായക തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
നവദമ്പതികൾക്ക് രാത്രി കാറിൽ കിടക്കണം; അമ്മ താക്കോൽ നൽകിയില്ല; 41കാരിയായ അമ്മയെ മകനും മരുമകളും ചേർന്നു മർദ്ദിച്ചതായി പരാതി
ആലപ്പുഴ: കാറിന്റെ താക്കോൽ കൊടുക്കാത്തതിനു 41കാരിയായ അമ്മയെ മകനും മരുമകളും ചേർന്നു മർദ്ദിച്ചതായി കേസ്. വളവനാട് പാലത്തിനു സമീപത്തെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
21കാരനായ മകൻ രോഹൻ വീട്ടുകാരുടെ സമ്മതമില്ലാതെ 18കാരിയായ ജിനു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു കൊണ്ടു വന്നതാണ് വഴക്കിന്റെ കാരണമെന്നു പൊലീസ് വ്യക്തമാക്കി. ഇവർ താമസിക്കുന്ന ഷെഡ്ഡിൽ കിടക്കുന്നതിനു സൗകര്യക്കുറവുണ്ട്. അതിനാൽ കാറിൽ കിടക്കാനായി കഴിഞ്ഞ ദിവസം മകൻ അമ്മയോടു താക്കോൽ ചോദിച്ചു.
എന്നാൽ താക്കോൽ കൊടുക്കാഞ്ഞതിനെ തുടർന്നു മകനും മരുമകളും ചേർന്നു അമ്മയെ തല്ലിയെന്നും തല വാതിലിന്റെ കട്ടിളയിലിടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് കേസ്. മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്.
English Summary:
A newlywed couple, Rajesh (23) and Amrutha (19), were found dead at their house in Nilambur, Malappuram. The husband allegedly consumed poison while the wife was found hanging, raising suspicions of a tragic suicide pact.