web analytics

നിലമ്പൂർ വീണ്ടും വിധിയെഴുതുന്നു; ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജൂൺ 23ന് ആണ് വോട്ടെണ്ണൽ നടക്കുക.

എംഎൽഎയായിരുന്ന പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് തന്നെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തിയതി. നോമിനേഷൻ പിൻവലിക്കുന്നതിനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് പി വി അൻവർ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അൻവർ കത്ത് നൽകിയിരുന്നത്.

ഉപതെരഞ്ഞെടുപ്പ് ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ കത്തിൽ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്.

പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ അൽഷിമേഴ്സ് രോഗി മരിച്ചു

പത്തനംതിട്ട: ഹോം നഴ്സിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരിച്ചു. പത്തനംതിട്ട സ്വദേശിയും മുൻ ബിഎസ്എഫ് ജവാനുമായ ശശിധരൻ പിള്ളയാണ് മരിച്ചത്.

ശശിധരൻ പിള്ളയെ ഏപ്രിലിൽ ആണ് ഹോം നഴ്സ് വിഷ്ണു അതി ക്രൂരമായി മർദ്ദിച്ചത്. ഇദ്ദേഹത്തെ നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ കൊടുമൺ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു.

മർദ്ദനത്തെ തുടർന്ന് ശശിധരൻ പിള്ളയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായി. വീടിനുള്ളിൽ പലഭാഗത്തായി പൊലീസ് രക്തക്കറ കണ്ടെത്തുകയും ചെയ്തിരുന്നു. ഹോം നഴ്സും ശശിധരൻപിള്ളയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

ആക്രമണത്തിന് പിന്നാലെ ശശിധരൻ പിള്ളയ്ക്ക് വീണുപരിക്കേറ്റെന്ന് കളവ് പറഞ്ഞാണ് വിഷ്ണു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ പരിക്കുകളിൽ ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് വീടിനുള്ളിലെ സിസിടിവി ബന്ധുക്കൾ പരിശോധിച്ചത്.

ജോലി ആവശ്യത്തിനായി ശശിധരപിള്ളയുടെ ഭാര്യയും മറ്റ് കുടുംബാഗങ്ങളും തിരുവനന്തപുരം പാറശ്ശാലയിലാണ് താമസിക്കുന്നത്. രോഗബാധിതനെ പരിചരിക്കാനായി ഏജൻസി വഴിയാണ് വിഷ്ണുവിനെ ജോലിക്ക് നിർത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

Other news

‘ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ്

മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ് കോഴിക്കോട് ∙ ലൈംഗികാതിക്രമ...

ഗൾഫിൽ നിന്ന് അവധിക്കെത്തി; മലപ്പുറത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം

ഗൾഫിൽ നിന്ന് അവധിക്കെത്തി; മലപ്പുറത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം മലപ്പുറം: പെരുവള്ളൂർ പറമ്പിൽ...

‘സ്വകാര്യ ആവശ്യങ്ങൾ സ്വകാര്യമായി നിർവഹിക്കുക, ഇവിടെ ചെയ്‌താൽ ചോദ്യം ചെയ്യപ്പെടും’; കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ്

കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ് തൃശൂർ ∙ കമിതാക്കൾക്ക് വിചിത്രവും...

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ക്രൂരതയ്ക്ക് പിന്നിൽ ഭർത്താവും സുഹൃത്തും; സംഭവിച്ചത് ഇങ്ങനെ:

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരു ∙ രാജരാജേശ്വരി...

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

Related Articles

Popular Categories

spot_imgspot_img