നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്.
വായ്പ വാഗ്ദാനം ചെയ്ത് ഡിസിസി നേതാവും കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, മാനസികമായി ഉപദ്രവിച്ചെന്നും വീട്ടമ്മ ആത്മഹത്യാ കുറിപ്പിൽ വെളിപ്പെടുത്തുന്നു.
മകനു വേണ്ടി എഴുതിയ കത്തിലാണ്, കോൺഗ്രസ് നേതാവിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ വീട്ടമ്മ ഉന്നയിക്കുന്നത്.
“ജോസ് ഫ്രാങ്ക്ളിൻ എന്നെ ജീവിക്കാൻ അനുവദിക്കില്ല, ഞാൻ അവൻ്റെ വെപ്പാട്ടി ആകണം എന്ന് പറഞ്ഞു.
കടം തീർക്കാൻ സബ്‌സിഡിയറി ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം ജോസ് ഫ്രാങ്ക്ളിൻ തന്നെ കൈ പിടിച്ചു കടന്നുപിടിച്ചെന്നും സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നും” വീട്ടമ്മ കത്തിൽ പറയുന്നു.
ആദ്യം അടുക്കളയിൽ വച്ചുണ്ടായ തീപിടിത്തമെന്നാണ് കരുതിയത്. പക്ഷേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചത്.
വീട്ടിൽ നടത്തിയ പരിശോധനയിൽ ബൈബിളിൽ സൂക്ഷിച്ച നിലയിൽ രണ്ട് ആത്മഹത്യാകുറിപ്പുകളാണ് പൊലീസ് കണ്ടെത്തിയത് — ഒന്ന് മകനായ രാഹുലിനും, മറ്റൊന്ന് മകൾക്കുമായി എഴുതിയതും.
മകനോടു എഴുതിയ കത്തിലാണ്, ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ നെയ്യാറ്റിൻകര കൗൺസിലർ ജോസ് ഫ്രാങ്ക്ളിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
കത്തിലെ വാക്കുകൾ പൊലീസിനെയും നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്.
“ജോസ് ഫ്രാങ്ക്ളിൻ എന്നെ ജീവിക്കാൻ അനുവദിക്കില്ല. ഞാൻ അവന്റെ വെപ്പാട്ടിയാകണം എന്ന് പറഞ്ഞു. കടം തീർക്കാനായി സബ്‌സിഡിയറി ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം, അവൻ തന്നെ കൈപിടിച്ചു, കടന്നുപിടിച്ചു, എന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു.
വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ആഴ്ചയിൽ ഒരിക്കൽ എവിടെയെങ്കിലും കാണണമെന്നും പറഞ്ഞു. അവന്റെ സ്വകാര്യ ഭാഗത്തൊക്കെ എന്റെ കൈ പിടിച്ചുവച്ചു. ലോൺ കാര്യമായതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.
ഒരു കൗൺസിലർ എന്ന നിലയിൽ ആവശ്യങ്ങൾക്കായി പോയാൽ ഇങ്ങനെയാണെങ്കിൽ എനിക്ക് ഇങ്ങനെ ജീവിക്കാൻ കഴിയില്ല. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല… ഞാൻ പോകുന്നു.”
ഇതാണ് കത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഈ വാക്കുകൾ തന്നെ വീട്ടമ്മയെ ആത്മഹത്യയിലേക്ക് നയിച്ച മാനസിക പീഡനത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.
വീട്ടമ്മയുടെ മരണത്തിനു പിന്നാലെ നാട്ടുകാർ ആദ്യം അതിനെ സാധാരണ അപകടമെന്നു കരുതിയിരുന്നു.
എന്നാൽ ആത്മഹത്യ കുറിപ്പുകൾ കണ്ടെത്തിയതോടെ പോലീസ് കേസ് വീണ്ടും രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കി.
ജോസ് ഫ്രാങ്ക്ളിൻ നേരത്തെയും വായ്പയും സഹായവാഗ്ദാനങ്ങളും നൽകി സ്ത്രീകളെ പീഡിപ്പിച്ചുവെന്ന പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്.
പലരിൽ നിന്നും വട്ടിപ്പലിശയായി പണം ഈടാക്കി വീടുകളും വസ്തുക്കളും എഴുതി വാങ്ങിയതായും, തൊഴിൽ വാഗ്ദാനം ചെയ്ത് ചിലരെ കബളിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
സലിത കുമാരിയുടെ ആത്മഹത്യയ്‌ക്ക് ശേഷം കൂടുതൽ സ്ത്രീകൾ സമാനമായ പരാതികളുമായി മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
ആത്മഹത്യ കുറിപ്പിലെ വ്യക്തമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ജോസ് ഫ്രാങ്ക്ളിനെതിരെ കേസെടുത്ത് ചോദ്യം ചെയ്യൽ നടപടികൾ ആരംഭിക്കാൻ സാധ്യതയുണ്ട്.
സംഭവം രാഷ്ട്രീയരംഗത്തും തരംഗം സൃഷ്ടിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെ അധികാര ദുരുപയോഗം നടത്തപ്പെടുന്നതിന്റെ ഉദാഹരണമായി ഈ കേസ് ഇപ്പോൾ ചര്‍ച്ചയാകുകയാണ്.
“ഒരു സ്ത്രീയുടെ മാന്യതയും ആത്മവിശ്വാസവും തകർത്തു അധികാരത്തിന്റെ മറവിൽ നീങ്ങിയവർക്കെതിരെ കർശന നടപടി വേണം” എന്നാവശ്യപ്പെട്ട് നിരവധി സാമൂഹിക സംഘടനകളും വനിതാ ഫോറങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
പോലീസ് കേസിനോടനുബന്ധിച്ച് ആത്മഹത്യ കുറിപ്പിന്റെ ഫോറൻസിക് പരിശോധനയും പൂർത്തിയാക്കി.
കത്തിലെ കൈയെഴുത്ത് സലിത കുമാരിയുടേതാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
നെയ്യാറ്റിൻകര പോലീസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഈ കേസ് അധികാര ദുരുപയോഗവും സ്ത്രീപീഡനവും എത്രത്തോളം ഭീകരമായ സാമൂഹിക പ്രശ്നമാണെന്ന് ഓർമ്മപ്പെടുത്തുന്ന സംഭവമായി മാറിയിരിക്കുകയാണ്.
English Summary:
A housewife from Neyyattinkara, Salitha Kumari, who died by suicide, left a note accusing Congress leader and councillor Jose Franklin of sexual abuse and harassment. The note details serious allegations of exploitation under the guise of a loan promise. Police have intensified the investigation.
neyyattinkara-housewife-suicide-jose-franklin-allegations
Neyyattinkara, Thiruvananthapuram, Suicide Note, Jose Franklin, Kerala Politics, DCC Leader, Sexual Harassment, Police Investigation, Women Safety, Kerala News









