വിവാഹ പിറ്റേന്ന് ഭർത്താവിനൊപ്പം വിരുന്നിനു പോയി, തിരിച്ചു വരുന്ന വഴി കാമുകനൊപ്പം മുങ്ങി യുവതി; സംഭവം മലപ്പുറത്ത്

മലപ്പുറം: വിവാഹത്തിന്റെ പിറ്റേന്ന് ഭർത്താവിനൊപ്പം പോകവേ കാറിൽ നിന്നിറങ്ങി കാമുകനൊപ്പം പോയ യുവതിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം നടന്നത്.

ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ യുവതിയാണ് കാമുകനൊപ്പം മുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു 24കാരിയുടെ വിവാഹം നടന്നത്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച യുവതിയും ഭർത്താവും ഉള്ളണത്തെ യുവതിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു.

തിരിച്ചു ഭർതൃവീട്ടിലേയ്ക്ക് മടങ്ങുംവഴി പുത്തരിക്കലിലെ സ്വകാര്യ ആശുപത്രിക്ക് സമീപമെത്തിയപ്പോൾ സുഹൃത്തിനെ കാണണമെന്ന പേരിൽ യുവതി വാഹനം നിർത്താൻ പറഞ്ഞു. പിന്നാലെ വാഹനത്തിൽ നിന്നിറങ്ങി കാമുകനൊപ്പം പോവുകയായിരുന്നു.

സംഭവത്തിൽ ഭർത്താവ് നൽകിയ പരാതിയിൽ താനൂരിലുള്ള വീട്ടിൽ നിന്നാണ് യുവതിയെ പൊലീസ് കണ്ടെത്തിയത്. തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി.

സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെയൊപ്പം പോവുകയാണെന്ന് അറിയിച്ചതിനെത്തുടർന്ന് യുവതിയെ കാമുകന്റെ കൂടെ വിട്ടയച്ചതായി പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂർ അറിയിച്ചു.

കള്ളൻ കപ്പലിൽ തന്നെയെന്ന് ഉറപ്പായി; പൂഴിയിൽ പുതഞ്ഞ് പത്മനാഭൻ്റെ സ്വർണദണ്ഡ്; സർവത്ര ദുരൂഹത

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ കിട്ടി. ക്ഷേത്ര മണല്‍പ്പരപ്പില്‍ നിന്നാണ്നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയത്.

രാവിലെ മുതല്‍ ഇവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് സ്വര്‍ണം കിട്ടിയത്.

എന്നാല്‍ സ്‌ട്രോങ് റൂമിലെ സ്വര്‍ണം മണലില്‍ വന്നതെങ്ങനെ എന്നതില്‍ ദുരൂഹത തുടരുന്നു.

കഴിഞ്ഞവ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണം മോഷണം പോയത്.ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന്

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന് ശ്രീനഗർ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ ഗവേഷകർ

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ...

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ കോഴിക്കോട്: ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ...

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള...

കാമാക്ഷി ബാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: കേരളത്തിൽ സിബിഎസ്ഇ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും...

Related Articles

Popular Categories

spot_imgspot_img