ന്യൂയോര്‍ക്ക്: അന്തരിച്ച ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥന്‍ പുനലൂര്‍ ഇളമ്പര്‍ പൊയ്കയില്‍ കുടുംബാംഗം ബാബു വര്‍ഗീസി (70) ന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ജനുവരി അഞ്ചിന് വൈകുന്നേരം മാര്‍ത്തോമാ പള്ളിയില്‍ വച്ച് പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകൾക്കും ശേഷം ഇന്ന് രാവിലെ 11 മണിക്ക് മൊറാവിയന്‍ സെമിത്തേരിയിൽ സംസ്കാരം നടന്നു. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ വെച്ച് ജനുവരി ഒന്നിനാണ് ബാബു വർഗീസിന്റെ അന്ത്യം സംഭവിച്ചത്.(New York City Transit Authority official Babu Varghese funeral)
ദീര്‍ഘകാലമായി സ്റ്റാറ്റന്‍ഐലന്റില്‍ സ്ഥിരതാമസമായിരുന്ന ബാബു വർഗീസ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്നു.
ആനി വര്‍ഗീസ് ആണ് ഭാര്യ, മക്കൾ: ഡോ. പ്രിന്‍സ് വര്‍ഗീസ്, ഡോ. പ്രിന്‍സി ജോണ്‍. ഡോ, ഷായിസ്മി പ്രിന്‍സ്, ബിനോ ജോണ്‍ എന്നിവരാണ് മരുമക്കൾ. പെനിലോപ്പ് ആന്‍വര്‍ഗീസ്, അബീഗയില്‍ ഫെയിത്ത് ജോണ്‍, റിബേക്ക ആന്‍ മേരി എന്നിവര്‍ കൊച്ചുമക്കളുമാണ്.
പരേതയായ മറിയാമ്മ തോമസ്, കുഞ്ഞമ്മ പാപ്പി, കൊച്ചിക്കന്‍ വര്‍ഗീസ് (ഫിലാഡല്‍ഫിയ), ഏലിയാമ്മ തോമസ്, കുഞ്ഞുമോന്‍ വര്‍ഗീസ്, ജോസ് പാപ്പി, ശോഭന തോമസ് (എല്ലാവരും സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്) എന്നിവരാണ് ബാബു വർഗീസിന്റെ സഹോദരങ്ങൾ.