web analytics

കോവിഡിൽ പുതിയ വകഭേദം; ഇതുവരെ എക്സ്എഫ്‍ജി സ്ഥിരീകരിച്ചത് 163 പേർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ എക്സ്എഫ്‍ജി പടരുന്നു. നിലവിൽ രാജ്യത്തെ 163 പേർക്കാണ് എക്സ്എഫ്‍ജി ബാധിച്ചത്.

കാനഡയിലാണ് ആദ്യം എക്സ്എഫ്‍ജി റിപ്പോര്‍ട്ട് ചെയ്തത്. 2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോൺ കുടുംബത്തിലാണ് എക്സ്എഫ്ജിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്എഫ്ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തമിഴ്‌നാടാണ് തൊട്ടുപിന്നില്‍. 16 കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, നിലവിൽ, എക്സ്എഫ്‍ജി കൂടുതൽ ഗുരുതരമായ രോഗത്തിനോ ആശുപത്രിയിൽ പ്രവേശിപ്പിക്കലിനോ കാരണമാകില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 1,957 സജീവ കേസുകളും ഏഴ് പുതിയ കേസുകളുമാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം കൂടുതലാണ്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി റോസ്

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി...

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ...

Related Articles

Popular Categories

spot_imgspot_img