കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം പാറത്തോട് ചിറ ഭാഗത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. New update in kanjirappalli murder done yestetday.
റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പാറത്തോട് പൂന്തോട്ടത്തിൽ സോമനാഥൻ നായർ (85) സരസമ്മ (70) എന്നിവരെ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയിലും മകൻ ശ്യാം നാഥിനെ ആത്മഹത്യ ചെയ്ത നിലയിലുമാണ് വ്യാഴാഴ്ച കണ്ടെത്തിയത്.
അച്ഛനേയും അമ്മയേയും അടിച്ചു കൊന്നശേഷം മകൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ ജീവനക്കാരനാണ് ശ്യാംനാഥ് നാലു ദിവസമായി ഇയാൾ ഓഫീസിൽ പോയിട്ട്.
ഇതോടെ സംഭവം ആസുത്രണം ചെയ്ത് ശ്യാം നടപ്പാക്കിയതാണെന്ന സംശയത്തിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത്. പിതാവുമായി നല്ല ബന്ധത്തിലായിരുന്നില്ല ശ്യാം.
പിതാവിന്റെ ആദ്യ ബന്ധത്തിലുള്ള മക്കളുമായി പിതാവ് അടുക്കുന്നത് ശ്യാമിന് താത്പര്യമില്ലായിരുന്നു. കൊലപാതകത്തിന് ശേഷം കൊല ചെയ്യാൻ ഉപയോഗിച്ച വാക്കത്തി കഴുകി യഥാ സ്ഥാനത്ത് പ്രതി തിരിച്ചു വെച്ചിരുന്നു.
പിതാവിന്റെ മുറിയിൽ കയറി ചില രേഖകൾ വാരിവലിച്ചിട്ട് കത്തിച്ചിട്ടുമുണ്ട്. ശ്യാംനാഥിന് വിവാഹം നടക്കാത്തത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കുടുംബത്തിലുണ്ടായിരുന്നതായി സൂചനയുണ്ട്.
പി.എസ്.സി. പരീക്ഷകളിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ശ്യാം പൊതുവേ അന്തർമുഖനായിരുന്നു. ജോലി സ്ഥലത്തുള്ളവർക്കും ശ്യാംനാഥുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ പൂർണമായി മനസിലാക്കാൻ അന്വേഷണ സംഘം ബുദ്ധിമുട്ട് നേരിടുന്നുണ്ട്.