ഇക്കാലത്ത് വിവാഹ ക്ഷണക്കത്തുകൾ നാം പലപ്പോഴും സമൂഹ മാധ്യമന്ഹങ്ങൾ വഴിയാണ് പങ്കുവയ്ക്കാറ്. ഒരേസമയം നിരവധിപ്പേറിയൂലേക്ക് എത്തും എന്നതാണ് ഇതിന്റെ സവിശേഷത. എന്നാൽ അവിടെയും തട്ടിപ്പുകാർ കടന്നു കൂടിയിരിക്കുകയാണ്. വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന ഡിജിറ്റല്‍ വിവാഹ ക്ഷണക്കത്തുകള്‍ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നതായിട്ടാണ് ഏറ്റവുംപുതിയ റിപ്പോര്‍ട്ട്. New scam through wedding invitations shared through WhatsApp
ഡിജിറ്റല്‍ വിവാഹ ക്ഷണക്കത്തുകള്‍ മാല്‍വെയര്‍ പ്രചരിപ്പിക്കാനും വ്യക്തിഗത ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്യാനും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഹിമാചല്‍ പ്രദേശ് പോലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നൽകുന്നു.
വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന ക്ഷുദ്രകരമായ APK ഫയലുകള്‍ വാട്ട്സ്‌ആപ്പ് വഴി അയക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുക. ഈ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്തോടെ, ആ ഫോണുകളെ മാല്‍വെയര്‍ ബാധിക്കുകയും ഹാക്കര്‍മാര്‍ക്ക് ഉപകരണത്തിലേക്ക് പൂര്‍ണ്ണ ആക്സസ് അനുവദിക്കുകയും ചെയ്യും.സന്ദേശങ്ങള്‍ അയക്കാനും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും ഇരയുടെ ഫോണില്‍ നിന്ന് അവരറിയാതെ പണം തട്ടാനും ഇതിലൂടെ എളുപ്പത്തിൽ സാധിക്കും.
വിശ്വസനീയമായ കോണ്‍ടാക്റ്റുകളില്‍ നിന്നുള്ളവരാണെന്ന് തോന്നിയാലും സംശയാസ്പദമായ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും ഉപയോക്താക്കളോട് പോലീസ് അഭ്യര്‍ഥിക്കുന്നു.