web analytics

വമ്പൻ റിലീസുകളുടെ ഡിസംബർ: 2024 അവസാനിക്കുമ്പോൾ കലാശക്കൊട്ടിനായി കാത്തിരിക്കുന്നത് ചെറുതു മുതൽ വമ്പൻ പടങ്ങൾ വരെ….താരനിരയിൽ ഉണ്ണിമുകുന്ദൻ മുതൽ ലാലേട്ടൻ വരെ: തീ പാറുമോ പോരാട്ടം ?

ഡിസംബർ അവസാനിക്കുമ്പോൾ, യുവ പ്രേക്ഷകരുമെല്ലാം ഒരുപോലെ തിയേറ്ററുകളിലേക്ക് വരുന്ന, മാസ് മസാലയും ആക്ഷനും ഫാന്റസിയും എല്ലാം നിറഞ്ഞ സിനിമകളാണ് റിലീസിനായെത്തുന്നത്. ഡിസംബർ മാസത്തെ റിലീസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് പുഷ്പ 2 വാണ്. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ വരവിൽ ‘നാഷണൽ’ ആയിരുന്നെങ്കിൽ ഇക്കുറി ‘ഇന്റർനാഷണൽ’ ആയാണ് പുഷ്പ വരിക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. New release movies in December 2024 gone viral

ലോകമെമ്പാടുമുള്ള പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിൽ റിലീസ് ചെയ്യുന്ന സിനിമയ്ക്ക് കേരളത്തിൽ വമ്പൻ റിലീസായാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് ‘പുഷ്പ 2’ കേരളത്തിലെത്തിക്കുന്നത്. അല്ലു, മലയാളികൾക്കായി ‘മല്ലു അർജുൻ’ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ്.

അല്ലുവിന്റെ മാസ് അവതാരം വരുമ്പോൾ, മലയാളി പ്രേക്ഷകർക്ക് അത് ഒരു തിയേറ്റർ ആഘോഷമാകും. കൂടാതെ, മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന്റെ വില്ലൻ വേഷം കൂടി ചേർന്നാൽ, ആ ആഘോഷം ഡബിൾ പഞ്ച് നൽകുമെന്ന് ഉറപ്പാണ്.

പുഷ്പയുടെ തിയേറ്റർ ആഘോഷങ്ങൾ കഴിഞ്ഞതിന് ശേഷം, മലയാളം സിനിമകളുടെ വരവിൽ വലിയ പ്രതീക്ഷകൾ ഉണരുന്നു. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ എത്തുന്ന ‘റൈഫിൾ ക്ലബ്ബ്’ ആണ് ഇതിൽ പ്രധാന റിലീസ്. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ് എന്നിവരോടൊപ്പം ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും പ്രധാന വേഷത്തിൽ എത്തുന്ന ഈ സിനിമ, ഈ മാസം 19-ന് തിയേറ്ററുകളിൽ എത്തും.

ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോ എന്ന സിനിമ മറ്റൊരു പ്രധാന റിലീസായിരിക്കുകയാണ്. ‘മലയാളത്തിന്റെ ഏറ്റവും വംശീയമായ സിനിമ’ എന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിൽ അടിമുടി ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം നൽകുമെന്ന് സൂചനകളുണ്ട്.

വ്യത്യസ്തമായ ജോണറുകളിൽ കഥകൾ പറയുന്ന ആഷിഖ് അബുവിന്റെ ‘റൈഫിൾ ക്ലബ്ബ്’ പോസ്റ്ററുകൾ മുതൽ ‘ഗന്ധർവ്വ ഗാനം’ എന്ന സോംഗ് വരെ എല്ലാ അപ്ഡേറ്റുകൾക്കും വലിയ പ്രതീക്ഷകൾ ഉണർത്തിയിട്ടുണ്ട്. ഈ പ്രതീക്ഷയോടെ ‘റൈഫൽ ക്ലബ്ബ്’ ഉയർന്നാൽ, ഒരു വലിയ ഹിറ്റ് പ്രതീക്ഷിക്കാം.

‘റൈഫിൾ ക്ലബ്ബ്’ ന്റെ തിരക്കഥയും സംഭാഷണവും ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. ‘മായാനദി’യ്ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം വീണ്ടും ഒന്നിക്കുന്നതിന്റെ പ്രത്യേകതയും ചിത്രത്തിൽ ഉണ്ട്.

ഈ വർഷം ഡിസംബർ 25 ന് മോഹൻലാലിനെ നായകനാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ റിലീസ് ചെയ്യുകയാണ്. ക്രിസ്മസ് പോലൊരു ഫെസ്റ്റിവൽ സീസണിൽ മോഹൻലാലിനെ പോലൊരു ബാങ്കബിൾ നടന്റെ ചിത്രം എത്തുമ്പോൾ വലിയ പ്രതീക്ഷകളുണ്ടാകുമല്ലോ, എന്നാൽ ബറോസിൽ അതിനപ്പുറം പ്രതീക്ഷകൾക്ക് വേറെയും കാരണങ്ങളുണ്ട്. പ്രധാനമായും ലാൽ തന്നെ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്നത് തന്നെയാണ്.

spot_imgspot_img
spot_imgspot_img

Latest news

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

Other news

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

Related Articles

Popular Categories

spot_imgspot_img