News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

3000 ട്രെയിനികൾ,ടാസ്ക് ഫോഴ്സ്,ഫോറൻസിക് വാൻ. വിപുലമായ ഒരുക്കങ്ങളോടെ പുതിയ ഭാരതീയ ക്രിമിനൽ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

3000 ട്രെയിനികൾ,ടാസ്ക് ഫോഴ്സ്,ഫോറൻസിക് വാൻ. വിപുലമായ ഒരുക്കങ്ങളോടെ പുതിയ ഭാരതീയ ക്രിമിനൽ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
January 3, 2024

ദില്ലി : ലോക്സഭയും രാജ്യസഭയും പാസാക്കിയ ഭാരതീയ ക്രിമിനൽ നിയമങ്ങൾ പ്രാമ്പല്യത്തിലാക്കുന്ന തിയതി റിപ്പബ്ളിക്ക് ദിനാഘോഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കുമെന്ന് സൂചന. 9 മാസത്തിനുള്ളിൽ നിയമം പ്രാമ്പല്യത്തിലാക്കാനാണ് ശ്രമം. അതിന് മുമ്പ് പുതിയ നിയമത്തെക്കുറിച്ച് പരിശീലനം നൽകും. ഇതിനായി മാസങ്ങൾ വേണ്ടി വരുമെന്ന് ഉദ്യോ​ഗസ്ഥർ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി. പരിശീലനം വേ​ഗത്തിൽ ആരംഭിക്കും.

ഭാരതീയ ന്യായ സൻ​ഹിത 2023, ഭാരതീയ സാക്ഷ്യ 2023, ഭാരതീയ നാ​ഗരിക സുരക്ഷ സൻഹിത 2023 എന്നീ മൂന്ന് നിയമങ്ങളാണ് ഡിസംബർ മാസം പാർലമെന്റ് പാസാക്കിയത്.കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി പതിറ്റാണ്ടായി രാജ്യം ഉപയോ​ഗിക്കുന്ന ഇന്ത്യൻ പീനൽ കോഡ് ചട്ടങ്ങൾ ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. പാർലമെന്റ് പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി മാറി. പക്ഷെ നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി ചട്ടങ്ങൾ രൂപീകരിക്കണം, അഭിഭാഷകർ‌, ക്രമസമാധാനപാലകർ , വിവിധ അന്വേഷണ ഏജൻസികൾ എന്നിവർക്കും പൊതുജനങ്ങൾക്കും ആവിശ്യമായ ബോധവത്ക്കരണവും നിയമത്തെക്കുറിച്ചുള്ള പരിശീലനവും നൽകണം. ഇതിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ സൂചന നൽകുന്നു.പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യാനായി ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് വകുപ്പിന് കീഴിലായി സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. മൂന്ന് തരത്തിലുള്ള പരിശീലനമാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളിൽ നിന്നായി 3000 യിരത്തോളം പേർക്ക് ആദ്യം പരിശീലനം നൽകും. അവർ മറ്റുള്ളവർക്ക് പരിശീലനം ഉറപ്പാക്കും. ഓരോ ജില്ലയിലും അഞ്ച് പേർ വീതമുള്ള ട്രെയിനിങ്ങ് ടീം ഉണ്ടാകും. നിയമത്തെക്കുറിച്ച് ആശയ കുഴപ്പവും ഇല്ലെന്ന് ഉറപ്പാക്കേണ്ട ചുമതല പരിശീലന ടീമിനാണ്. ഒരു വർഷം കൊണ്ട് 90 ശതമാനം പൗരൻമാരെ പരിശീലന ടീം കാണും. ഭാരതീയ ന്യായ നിയമങ്ങൾ ബുക്കായി പ്രിന്റ് ചെയ്ത് എല്ലാ ബുക്ക് സ്റ്റോറുകളിലും എത്തിച്ചിട്ടുണ്ട്. അഭിഭാഷകരാണ് പ്രധാന ആവശ്യക്കാർ. പോലീസ് അക്കാദമികളിൽ പുതിയ ബാഞ്ചിന്റെ പരിശീലന സിലബസിൽ പുതിയ നിയമങ്ങൾ ഉൾപ്പെടുത്തും. ഐ.പി.സി 302ന് കീഴിലായിരുന്നു കൊലപാതകം. പുതിയ ചട്ടത്തിൽ 101 പ്രകാരമാണ് കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ഫോറൻസിക് നിയമങ്ങളിലും മാറ്റമുണ്ട്. ഇത് പരിശീലിപ്പിക്കാൻ മൊബൈൽ ഫോറൻസിക് വാൻ ഓരോ ടീമിനും ഒപ്പമുണ്ടാകും. പരിശീലനം പൂർത്തിയായി ഒരു വർഷത്തിനുള്ളിൽ നിയമം നടപ്പിലാക്കണമെന്നാണ് കേന്ദ്ര സർക്കാരിന് താൽപര്യം. പ്രാമ്പല്യത്തിലാകുന്ന തിയതി നേരത്തെ പ്രഖ്യാപിച്ചാൽ പരിശീലനം വേ​ഗത്തിലാകുമെന്നും ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നു.

പൗരത്വ നിയമം

ഒരു വർഷം മുമ്പ് പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട പൗരത്വ ഭേദ​ഗതി നിയമം പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നിയമങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യും.
2019 ഡിസംബർ ഒൻപതിനാണ് സിഎഎ ബിൽ ലോക്സഭ പാസാക്കിയത്. വകുപ്പിലെ ചട്ടങ്ങൾ സംബന്ധിച്ച് ഇതുവരെയും വിജ്ഞാപനങ്ങളൊന്നും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരുന്നില്ല. 2014 ഡിസംബർ 31ന് മുൻപായി മൂന്ന് അയൽരാജ്യങ്ങളിൽനിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധമതം, പാഴ്സി വിഭാഗങ്ങൾക്ക് പൗരത്വം നൽകാൻ നിഷ്കർഷിക്കുന്ന നിയമം രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. വിവേചനപരമായ നിയമമെന്ന് ആരോപിച്ച് വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉൾപ്പെടെ വലിയ സമരങ്ങളായിരുന്നു രാജ്യത്ത് നടന്നത്.

 

Read More : 03.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

Related Articles
News4media
  • International
  • News

ഡ്യൂസ് ഇൻ മച്ചിന, കുമ്പസാരക്കൂട്ടിലും എഐ യേശു; വിമർശിച്ചും അനുകൂലിച്ചും വിശ്വാസികൾ; പള്ളി പാസ്റ്റർമാ...

News4media
  • India
  • News

പ്രസവമെടുക്കാനും വാട്സ്ആപ്പ് ! വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ മേൽനോട്ടത്തിൽ വീട്ടിൽ പ്രസവിച്ച് യുവതി; ഒത്...

News4media
  • Kerala
  • News

എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള വിടവാങ്ങി; അരങ്ങൊഴിഞ്ഞത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ

News4media
  • India
  • Technology
  • Top News

ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർ...

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • Editors Choice
  • India
  • News

ഇനി ആറു മാസം മഞ്ഞിനിടയിൽ; ബദരീനാഥിൽ ക്ലീനപ്പ് ഡ്രൈവ്; നീക്കിയത് 1.5 ടൺ മാലിന്യം

News4media
  • Editors Choice
  • Kerala
  • News

അടിവസ്ത്രവും തൊണ്ടിമുതലും; ആന്റണി രാജു എംഎൽഎ ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയു...

News4media
  • Editors Choice
  • India
  • News

വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]