നിലവിലെ ജോലി രാജിവച്ച് നിങ്ങൾ യുകെയിൽ പുതിയ തൊഴിൽ തേടുകയാണോ? പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. New job seekers in the UAE must know these 5 things
നിലവിലുള്ള ജോലി ഉപേക്ഷിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നോട്ടീസ് പിരീഡ്. സാധാരണഗതിയിൽ 30 മുതൽ 90 ദിവസം വരെയാണ് നോട്ടീസ് പീരിയഡ്. നിങ്ങളുടെ നോട്ടിസ് പീരീഡ് എത്ര എന്നറിയാൻ എംപ്ലോയ്മെന്റ് കോൺട്രാക്ട് നോക്കുക. നോട്ടീസ് പീരിയഡ് ഒഴിവാക്കി നിലവിലെ കമ്പനിയ്ക്ക് അല്ലെങ്കില്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി പുതിയ ജോലിയിൽ പ്രവേശിക്കാം.
രാജിക്കത്ത് ഔദ്യോഗികമായി മെയില്‍ ചെയ്യണം. അവസാന പ്രവൃത്തി ദിവസം എന്നാണെന്നതും രാജിക്കത്തില്‍ വ്യക്തമാക്കാം. ജോലി അവസാനിപ്പിച്ച് 14 ദിവസത്തിനുളളില്‍എന്‍ഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി ലഭ്യമാക്കാന്‍ തൊഴില്‍ ദാതാവ് അല്ലെങ്കില്‍ സ്ഥാപനം ബാധ്യസ്ഥമാണ്.
കാലതാമസം സംബന്ധിച്ചുളള പരാതികള്‍ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയത്തിന്‍റെ ടോള്‍ ഫ്രീ നമ്പറായ 800 60 എന്നതിലേക്കോ ആപ്പ് മുഖേനയോ വെബ്സൈറ്റ് മുഖനേയോ അറിയിക്കാവുന്നതാണ്.
ഇതിനകം തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് എടുത്തിട്ടുളള വ്യക്തിയാണ് നിങ്ങളെങ്കില്‍ പുതിയ ജോലിയില്‍ പ്രവേശിച്ചാല്‍ വീണ്ടും ഇന്‍ഷുറന്‍സിന് അപേക്ഷിക്കേണ്ടതില്ല. തവണകള്‍ അടക്കാതിരുന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ടാലും ഇന്‍ഷുറന്‍സ് ലഭിക്കില്ല എന്നത് മറക്കരുത്.
ഇൻഷുറൻസ് കാലാവധി കഴിയുമ്പോള്‍ പുതുക്കണം, ആ സമയത്ത് പുതിയ വിവരങ്ങള്‍ ചേർക്കാവുന്നതാണ്. തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് തവണകള്‍ അടയ്ക്കാന്‍ മറക്കരുത്.
സ്ഥാപനങ്ങളുടെ ജോലി വീസയിലാണെങ്കില്‍ ആദ്യം ജോലി ചെയ്ത സ്ഥാപനം വീസ റദ്ദാക്കുകയും അതിന് ശേഷം പുതിയ സ്ഥാപനത്തില്‍ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം. പുതിയ വീസ ലഭിക്കാന്‍ ഒരാഴ്ച മുതല്‍ 10 ദിവസം വരെയെടുക്കും.
ഗോള്‍ഡന്‍ വീസ, ഗ്രീന്‍ വീസ എന്നിവ ഉളളവരാണ് നിങ്ങളെങ്കില്‍ ജോലി തുടങ്ങുന്നതിനായി മന്ത്രാലയത്തിന്‍റെ വർക്ക് പെർമിറ്റിന് കാത്തിരിക്കേണ്ടതില്ല.