web analytics

അയർലണ്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് പുതിയ പ്രതീക്ഷയുടെ വാതിൽ തുറക്കുന്നു…!

അയർലണ്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് പുതിയ പ്രതീക്ഷയുടെ വാതിൽ തുറന്നു

ഡബ്ലിൻ: അയർലണ്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് പുതിയ പ്രതീക്ഷയുടെ വാതിൽ തുറന്നിരിക്കുകയാണ്. ഇതുവരെ സ്വകാര്യ മേഖലയിൽ മാത്രമായിരുന്നു വിദേശ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് ജോലി ചെയ്യാൻ സാധിച്ചിരുന്നത്.

ഇപ്പോഴിതാ, ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മേഖലയിൽ പ്രവേശനം ലഭ്യമാകുമെന്ന ഉറപ്പാണ് ഇപ്പോൾ ഉയരുന്നത്.

ആരോഗ്യ മേഖലയിൽ സ്ഥിരതയും മികച്ച ശമ്പളവും തേടിയെത്തുന്ന വിദേശ തൊഴിലാളികൾക്ക് ഇത് വലിയ ആശ്വാസമാണ്.

2022 മുതൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് തസ്തികയ്ക്ക് അയർലണ്ടിൽ ഔദ്യോഗിക ജോലിനുമതി ലഭിച്ചിരുന്നുവെങ്കിലും അത് സ്വകാര്യ മേഖലക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

HSE-യിലെ നിയമനങ്ങളിൽ വിദേശ കെയറർമാരെ ഒഴിവാക്കിയ നിലപാട് വലിയ ആശങ്കകൾക്കും അസന്തോഷങ്ങൾക്കും വഴിവെച്ചിരുന്നു.

സ്വകാര്യ മേഖലയും HSE-യും തമ്മിലുള്ള വാർഷിക ശമ്പള വ്യത്യാസം കുറഞ്ഞത് 5,000 യൂറോ വരെയുള്ളതിനാൽ, വിദേശ ജീവനക്കാർക്ക് ഇത് വലിയ നഷ്ടമായി തുടരുകയായിരുന്നു.

ഇതിനെതിരെ പ്രതികരിക്കുന്ന തരത്തിൽ, വിദേശ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കൊപ്പം നിൽക്കാൻ Overseas Health and Home Care’s in Ireland (i2i IE) എന്ന സംഘടന മുന്നോട്ടുവന്നു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി i2i IE നടത്തുന്ന കാമ്പയിൻ ശക്തമായ പൊതുചർച്ചകൾക്കും പിന്തുണയ്ക്കും വഴിവച്ചു.

വിദേശ തൊഴിലാളികളോടുള്ള ‘അയിത്തം’ അവസാനിപ്പിക്കണമെന്നും, അവർക്കും HSE-യിൽ സമാന സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ സംയുക്ത പ്രതിഷേധം.

അവരുടെ ഈ ദീർഘകാല ശ്രമങ്ങൾ ഫലിച്ചിരിക്കുകയാണെന്ന് i2i കാമ്പയിനിന്റെ ഭരണസമിതി അംഗവും പ്രവർത്തകരുമായ ബിനീഷ് ജോസഫ് സ്ഥിരീകരിച്ചു.

ആരോഗ്യവകുപ്പ് ഇപ്പോൾ വിദേശ ഹെൽത്ത് കെയർ അസിസ്റ്റന്റുകൾക്കും HSE-യിൽ ജോലി ലഭിക്കുന്നതിനുള്ള അനുമതി നൽകിയതായി അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക രേഖയും i2i IE-യ്ക്ക് ലഭിച്ചിരിക്കുകയാണ്.

ഈ തീരുമാനം ആയിരങ്ങളോളം വിദേശ ഹെൽത്ത് കെയർ അസിസ്റ്റന്റുകൾക്ക് പുതിയ അവസരം തുറന്നുകൊടുക്കുന്നു.

മികച്ച ശമ്പളം, സ്ഥിരത, കരിയർ വളർച്ച എന്നിവയ്ക്കായി HSE ഏറ്റവും പ്രിയപ്പെട്ട സ്ഥാപനമാണെന്നതിനാൽ, തീരുമാനം തൊഴിലാളികളുടെ ജീവിതത്തിലും ഭാവിയിലും വലിയ മാറ്റം വരുത്തും.

തൊഴിലവസരം വ്യാപിപ്പിക്കുന്നതോടെ അയർലണ്ടിലെ ആരോഗ്യ മേഖലയ്ക്കും കൂടുതൽ പ്രാവീണ്യമുള്ള കെയറർമാർ ലഭിക്കുന്നതാണ്.

HSE മേഖലയിലേക്കുള്ള പ്രവേശനാവകാശം ലഭിച്ചതോടെ, വിദേശ ജീവനക്കാർക്കും അയർലണ്ട് നാട്ടുകാരെപ്പോലെ ഒരേ നിലവാരത്തിലുള്ള അവസരങ്ങളും അംഗീകാരവും ലഭിക്കാനാണ് സാധ്യത.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

“അന്യകൈവശം” നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം

"അന്യകൈവശം" നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ്...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

Related Articles

Popular Categories

spot_imgspot_img