സൂര്യന്റെ ഉപരിതലത്തിൽ ഒരു ഭീമാകാരമായ ഇരുണ്ട ദ്വാരം (Blackhole) സൃഷ്ടിക്കപ്പെടുകയും സൗരവാതം (solar wind) എന്നും വിളിക്കപ്പെടുന്ന അതിവേഗ വികിരണത്തിന്റെ ശക്തമായ പ്രവാഹങ്ങൾ ഭൂമിയിലേക്ക് പുറപ്പെടുവിക്കുകയും ചെയ്യുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ സൂര്യനിലെ ഈ ബ്ലാക്ക് ഹോളിനു ഭൂമിയുടെ അറുപത് മടങ്ങു വലിപ്പമുണ്ട്. സൗരചക്രത്തിന്റെ നിലവിലെ ഘട്ടത്തിൽ അഭൂതപൂർവമായ ഒന്നാണിതെന്നു വിലയിരുത്തപ്പെടുന്നു. കൊറോണൽ ഹോൾ ( coronal hole) എന്നറിയപ്പെടുന്ന സൂര്യന്റെ ഭീമാകാരമായ ഇരുണ്ട പാച്ച് ഡിസംബർ 2 ന് സൂര്യന്റെ മധ്യരേഖയ്ക്ക് സമീപമായാണ് പ്രത്യക്ഷപ്പെട്ടത്. 24 മണിക്കൂറിനുള്ളിൽ അതിന്റെ പരമാവധി വീതി ഏകദേശം 497,000 മൈൽ (800,000 കിലോമീറ്റർ) ആയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഡിസംബർ 4 മുതൽ ഈ ഹോൾ ഭൂമിയിലേക്ക് തിരിഞ്ഞതായി ഗവേഷകർ പറയുന്നു.
തുടക്കത്തിൽ, ഈ ഏറ്റവും പുതിയ ദ്വാരം ഒരു മിതമായ ഭൂകാന്തിക കൊടുങ്കാറ്റിന് കാരണമാകുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു, ഇത് റേഡിയോ ബ്ലാക്ക്ഔട്ടുകൾക്ക് കാരണമാകും. അടുത്ത കുറച്ച് ദിവസത്തേക്ക് ലോകം ശക്തമായ അറോറൽ ഡിസ്പ്ലേകൾക്ക് സാക്ഷ്യം വഹിച്ചേക്കാം എന്നും ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ഈ ഹോൾ സൂര്യനിൽ നിന്ന് അപ്രത്യക്ഷമാകാൻ എത്ര സമയമെടുക്കുമെന്ന് വ്യക്തമല്ല. എന്നിരുന്നാലും, NOAA (നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ) പറയുന്നതനുസരിച്ച് നേരത്തെ ഉണ്ടായിട്ടുള്ള കൊറോണൽ ദ്വാരങ്ങൾ ഒരൊറ്റ സൗരഭ്രമണത്തിൽ (27 ദിവസം) നിലനിന്നിരുന്നു. ഈ ഹോൾ വൈകാതെ ഭൂമിയുടെ ദിശയിൽ നിന്നും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്തുകൊണ്ടാണ് സൂര്യനിൽ കൊറോണൽ ദ്വാരങ്ങൾ ഉണ്ടാകുന്നത്?
നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) പ്രകാരം സൂര്യനെ ഒരു സ്ഥലത്ത് തടഞ്ഞുനിർത്തുന്ന കാന്തികക്ഷേത്രങ്ങൾ പെട്ടെന്ന് തുറക്കുകയും സൂര്യന്റെ മുകൾഭാഗത്തുള്ള ഉള്ളടക്കം സൗരവാതത്തിന്റെ രൂപത്തിൽ ഒഴുകുകയും ചെയ്യുമ്പോൾ കൊറോണൽ ദ്വാരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. കൊറോണൽ ദ്വാരങ്ങൾ സൂര്യനിൽ ഇരുണ്ട പാടുകൾ പോലെ കാണപ്പെടുന്നു, കാരണം അവ ചുറ്റുമുള്ള പ്ലാസ്മയുമായി താരതമ്യപ്പെടുത്തുമ്പോൾ സാന്ദ്രത കുറവും തണുപ്പും ആണ്. അൾട്രാവയലറ്റ് രശ്മിയിൽ കൂടി നോക്കിയില്ലെങ്കിൽ കൊറോണൽ ദ്വാരങ്ങൾ കാണാൻ കഴിയില്ല. NOOA അനുസരിച്ച്, കൊറോണൽ ദ്വാരങ്ങളിൽ നിന്ന് പുറത്തുവിടുന്ന വികിരണ സ്ട്രീമുകൾ സാധാരണ സൗരവാതവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വേഗമേറിയതും പലപ്പോഴും ഭൂമിയുടെ കാന്തിക ഷീൽഡിൽ നാശം ഉണ്ടാക്കുന്നവയുമാണ്.