ഗൂഗിൾ പേ ഉപയോഗിക്കുന്ന ഫോണിൽ ഒരിക്കലും ഈ മൂന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്, പണം നഷ്ടമാകും; മുന്നറിയിപ്പുമായി ഗൂഗിൾ !

രാജ്യത്തെ ഏറ്റവും ജനപ്രിയമായ UPI പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഇന്ത്യയിലെ വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 5 UPI ആപ്പുകളിൽ ഒന്നാണ് ആപ്പ്. എന്നാൽ, ഇതിലൂടെ ഒരുപാട് തട്ടിപ്പുകളും ഇപ്പോൾ നടക്കുന്നുണ്ട്. ഗൂഗിൾ പേ ഉപയോക്താക്കൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഗൂഗിൾ ഇപ്പോൾ വെബ്‌സൈറ്റിലൂടെ അറിയിച്ചിരിക്കുകയാണ്.

”ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയും തട്ടിപ്പുകൾ തടയാനുള്ള സാങ്കേതിക വിദ്യകളുമാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. എങ്കിലും നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. എങ്കിൽ മാത്രമേ തട്ടിപ്പുകളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കാൻ നിങ്ങൾക്ക് സാധിക്കൂ” ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു.

ഗൂഗിൾ നൽകുന്ന ഏറ്റവും പ്രധാന മുന്നറിയിപ്പ് , ഗൂഗിൾ പേ ഉപയോഗിക്കുന്ന ഫോണുകളിൽ ഒരു കാരണവശാലും മറ്റ് സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഉപയോഗിക്കരുത് എന്നാണ്. നിങ്ങൾ ഫോണോ ടാബ്‌ലെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനിൽ എന്താണ് ഉള്ളതെന്ന് കാണാൻ മറ്റുള്ളവരെ അനുവദിക്കുന്നവയാണ് സ്‌ക്രീൻ പങ്കിടൽ ആപ്പുകൾ. നിങ്ങളുടെ ഫോണിന്റെ/ഉപകരണത്തിന്റെ പൂർണ്ണമായ ആക്സസും നിയന്ത്രണവും മറ്റുള്ള ഡിവൈസ് ഏറ്റെടുക്കുന്ന പ്രക്രിയയാണ് ഈ ആപ്പിലൂടെ ചെയ്യുന്നത്. സ്‌ക്രീൻ ഷെയർ, AnyDesk, TeamViewer എന്നീ ആപ്പുകൾ ഒരിക്കലും ഗൂഗിൾ പേ ഉള്ള ഫോണിൽ ഉപയോഗിക്കരുത് എന്ന് ഗൂഗിൾ മുന്നറിയിപ്പ് തരുന്നു. ഗൂഗിള്‍ പേ തുറക്കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്യുന്നതിന് മുമ്പ് ഫോണില്‍ സ്ക്രീന്‍ ഷെയറിങ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഗൂഗിൾ പേ ഉപയോക്താക്കൾ സ്‌ക്രീൻ പങ്കിടൽ ആപ്പുകൾ ഉപയോഗിക്കരുത് എന്നതിന്റെ കാരണം തട്ടിപ്പുകാർക്ക് ഈ ആപ്പുകൾ ഉപയോഗിക്കാം എന്നതാണ്. ഇതുവഴി നിങ്ങളുടെ പേരിൽ ഇടപാടുകൾ നടത്താൻ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാൻ അവർക്കു സാധിക്കും. അതുപോലെ, നിങ്ങളുടെ ഫോണിലേക്ക് അയച്ച OTP മറ്റൊരാൾ കാണാനും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യാൻ ഉപയോഗിക്കാനും ഈ ആപ്പ് വഴിയൊരുക്കും.

ഒരു തേർഡ് പാർട്ടി ആപ്പ് ഡൗൺലോഡ് ചെയ്യാനോ ഇൻസ്‌റ്റാൾ ചെയ്യാനോ ഗൂഗിൾ പേ ഒരിക്കലും ആവശ്യപ്പെടുന്നില്ലെന്ന് ശ്രദ്ധിക്കണമെന്ന് ഗൂഗിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ, Google Pay ഉപയോഗിക്കുന്നതിന് മുമ്പ്, അവ പൂർണ്ണമായും ക്ലോസ് ചെയ്തു എന്നുറപ്പാക്കണം. ആരെങ്കിലും Google Pay പ്രതിനിധിയായി എത്തി ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശം നൽകിയാൽ ഉടൻ തന്നെ അവ അൺഇൻസ്‌റ്റാൾ ചെയ്‌ത് ഇല്ലാതാക്കുക.

 

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

കുടിക്കാനല്ലാലോ? കുടിപ്പിക്കാനല്ലെ, എത്ര വേണമെങ്കിലും തരാം! എലപ്പുള്ളിയിൽ വാട്ടർ അതോറിറ്റിയുടെ അതിവേഗ നടപടി

പാലക്കാട്: എലപ്പുള്ളിയിൽ എഥനോൾ നിർമാണ യൂണിറ്റ് തുടങ്ങാൻ വെളളത്തിന് വാട്ടർ അതോറിറ്റി...

33 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയത് കേരള പുട്ടുപൊടി എന്ന വ്യാജേന, അറസ്റ്റ്

കേരള പുട്ടുപൊടി, റവ എന്ന വ്യാജേന പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിൽ കടത്താൻ...

ദ്രോഗട ഇന്ത്യൻ അസോസിയേഷന് പുതിയ നേതൃത്വം

ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന, ദ്രോഗട ഇന്ത്യൻ അസോസിയേഷൻ ( DMA) പുതിയ...

ലഹരി വിൽപ്പന പറഞ്ഞു കൊടുത്തതിന് വീട് തല്ലി തകർത്തു; യുവാവിനും അമ്മയ്ക്കും പരിക്ക്

കാസര്‍ഗോഡ്: ലഹരി വിൽക്കുന്ന വിവരം പോലീസിൽ അറിയിച്ചതിന് യുവാവിന്റെ വീടിന് നേരെ...

ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

റിയാദ്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി...

ഈ എ.ടി.എമ്മിൽ പിൻ നമ്പർ മാറ്റിയാലും പണം കിട്ടും; ദമ്പതികൾക്ക് ലഭിച്ചത് 20000 രൂപ

കാ​ഞ്ഞ​ങ്ങാ​ട്: എ.​ടി.​എം കാ​ർ​ഡി​ന്റെ പി​ൻ ന​മ്പ​ർ മാ​റാ​നെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്ക് എ.​ടി.​എ​മ്മി​ൽ​നി​ന്ന് ലഭിച്ചതാകട്ടെ...

Related Articles

Popular Categories

spot_imgspot_img