ആലപ്പുഴ: ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്. റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായിൽ സൂചി കണ്ടെത്തി. ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.(Needle in mouth of 9th class girl who underwent root canal in Alappuzha)
പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടില്‍ ഗിരീഷ്-സംഗീത ദമ്പതികളുടെ മകള്‍ ആര്‍ദ്രയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ആലപ്പുഴ ഡെന്റൽ കോളേജിൽ നിന്നും ആർദ്രയ്ക്ക് റൂട്ട് കനാൽ ചികിത്സ നടത്തിയിരുന്നു. എന്നാൽ ഇതിനു ശേഷം കുട്ടിയ്ക്ക് അസഹ്യമായ പല്ലുവേദന അനുഭവപ്പെട്ടു.
തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ എക്സ്-റേ പരിശോധനയിലാണ് വായിൽ സൂചിയുടെ ഭാഗം കണ്ടെത്തിയത്.