ഇതേ ബാച്ചിലെ മറ്റ് ഗുളികകൾക്ക് പ്രശ്നമില്ലെന്ന് ആണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്. പരിശോധന നടത്തിയതിൽ മൊട്ടുസൂചി ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണം കണ്ടെത്താനായില്ല. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്സ്റേ പരിശോധനയിൽ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും കണ്ടെത്തി.(Needle from tablet; health department says that the complaint is false)
ഇതേ ബാച്ചിലെ മറ്റ് ഗുളികകൾക്ക് പ്രശ്നമില്ലെന്ന് ആണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡിജിപിക്ക് പരാതി നൽകി. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതി നൽകിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് വസന്ത ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ ‘സി- മോക്സ്’ ഗുളികയ്ക്ക് ഉള്ളിൽ നിന്ന് മൊട്ടു സൂചി കണ്ടെത്തിയതായാണ് പരാതി.