web analytics

ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ക്രിപ്റ്റോ ഹാക്കിംഗ്

ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ക്രിപ്റ്റോ ഹാക്കിംഗ്

ബെംഗളൂരു: കര്‍ണാടക ആസ്ഥാനമായ നെബിലിയോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും ഹാക്കര്‍മാര്‍ 384 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി തട്ടിയെടുത്തു. പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമായ കോയിന്‍ ഡിസിഎക്‌സിന്റെ (CoinDCX) മാതൃസ്ഥാപനമാണ് നെബിലിയോ. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ സൈബര്‍ കുറ്റകൃത്യമായാണ് ഈ സംഭവം വിലയിരുത്തുന്നത്.

കമ്പനിയുടെ ക്രിപ്‌റ്റോ വാലറ്റില്‍ നിന്ന് 4.4 കോടി ഡോളര്‍ (ഏകദേശം ₹384 കോടി) മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സികളാണ് ജൂലൈ 19ന് പുലര്‍ച്ചെ 2.37-ന് ആറു വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്ന് പരാതിയില്‍ പറയുന്നു.

ആഭ്യന്തര അന്വേഷണത്തില്‍, കമ്പനിയിലെ ജീവനക്കാരനായ രാഹുല്‍ അഗര്‍വാളിന്റെ ലാപ്‌ടോപ്പും ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍, താന്‍ ഓഫീസ് നല്‍കിയ ലാപ്‌ടോപ്പ് പാര്‍ട്ട് ടൈം ജോലികള്‍ക്കായി ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഓഫീസിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

അഗര്‍വാളിന് ഹാക്കിങ്ങില്‍ നേരിട്ടോ പരോക്ഷമായോ പങ്കുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഭാരതീയ ന്യായസംഹിത (BNS)യും ഐടി നിയമങ്ങളും പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ സംഭവം, ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ ക്രിപ്‌റ്റോ ഹാക്കിങ് കേസായി കണക്കാക്കപ്പെടുന്നു

ക്രിപ്റ്റോകറൻസിയിൽ ഇന്ത്യക്ക് മനംമാറ്റം;നിർണായക തീരുമാനം ഉടൻ

വിദേശത്തെ ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നവർക്ക് വൻ നികുതി അടക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും രാജ്യത്ത് ക്രിപ്റ്റോകറൻസിക്ക് നിയമസാധുത നൽകാൻ തയ്യാറാവാതെ കേന്ദ്രം. ഇക്കാര്യത്തിൽ വൈകാതെ മാറ്റമുണ്ടായേക്കുമെന്ന സൂചനകളാണ്
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ക്രിപ്റ്റോകറൻസിയോടുള്ള സമീപനത്തിൽ വന്ന മാറ്റമാണ് ഇന്ത്യയേയും ഇത്തരം മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യു.എസിൽ അധികാരമേറ്റതിനു പിന്നാലെ ക്രിപ്റ്റോകറൻസിക്ക് അനുകൂല തീരുമാനം സ്വീകരിക്കുമെന്ന ട്രംപിന്റെ പ്രഘ്യപാനത്തിനു പിന്നാലെ ബിറ്റ്കോയിന് മൂല്യം ഒരുലക്ഷം ഡോളർ കടന്നിരുന്നു. ട്രംപിന്റെ സ്വന്തം പേരിൽ മീം കോയിൻ തുടങ്ങുകയും ചെയ്തിരുന്നു.

“ക്രിപ്റ്റോകറൻസിയേക്കുറിച്ച് നേരത്തെ സ്വീകരിച്ച നിലപാട് മാറ്റാൻ കേന്ദ്രം തയാറായേക്കും. ഒന്നോ രണ്ടോ സമിതികൾ ക്രിപ്റ്റോകറൻസി ഉപയോഗം, സ്വീകാര്യത, ക്രിപ്റ്റോ ആസ്തികളുടെ പ്രാധാന്യം എന്നിവയിൽ നിലപാട് മാറ്റിക്കഴിഞ്ഞു. വിഷയം വീണ്ടും സർക്കാരിന് മുന്നിൽ ചർച്ചക്ക് വരും” -ഇന്ത്യയുെട ധനകാര്യ സെക്രട്ടറി അജയ് സേത്തിനെ അടിസ്ഥാനമാക്കി റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. 2023 ഡിസംബറിൽ ബിനാൻസ്, കുകോയിൻ, എന്നിവയുൾപ്പെടെ ഒമ്പത് ഓഫ്ഷോർ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

ഇവയെ വിലക്കി, ഇന്ത്യയിൽ യു.ആർ.എൽ ഉൾപ്പെടെ ബ്ലോക്ക് ചെയ്യണമെന്നും എഫ്.ഐ.യു ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തോട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു എന്നാൽ ആഗോള തലത്തിൽ ക്രിപ്റ്റോ കറൻസികൾക്ക് പ്രാധാന്യമേറുന്ന സാഹചര്യത്തിൽ ഇന്ത്യ മാറ്റങ്ങൾക്ക് തയാറാകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്

English Summary :

Bengaluru-based Nebilio Technologies, parent company of CoinDCX, suffered India’s biggest crypto hacking. Hackers stole cryptocurrency worth ₹384 crore by breaching the company’s wallet.

nebilio-technologies-crypto-hacking-384-crore-bengaluru

Nebilio Technologies, CoinDCX, crypto hacking, Bengaluru news, cyber crime, cryptocurrency theft, India largest hack, Rahul Agarwal, IT Act, BNS

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി. സതീശൻ

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി....

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട്...

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി തൃശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ...

Related Articles

Popular Categories

spot_imgspot_img