കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി. ചോദ്യം ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യ നായരും തമ്മിലുള്ള അടുപ്പം ചൂണ്ടിക്കാട്ടുന്ന ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്ത്. നവ്യാ നായരെ സന്ദർശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദർശനം നടത്തുന്നതിനായാണ് താൻ കൊച്ചിയിലെത്തിയതെന്നാണ് സച്ചിൻ സാവന്ത് ഇഡിക്ക് നൽകിയ മൊഴി. എന്നാൽ ഇരുവരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിൻ സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു.
നവ്യ നായരെ കാണാൻ സച്ചിൻ 15 – 20 തവണ കൊച്ചിയിലെത്തി. ഇത് ക്ഷേത്ര ദർശനത്തിനായിരുന്നില്ല.നവ്യാ നായർ സച്ചിൻ സാവന്തിന്റെ കാമുകിയാണെന്നും സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും പരിചയപ്പെട്ടത് ജിമ്മിൽ വെച്ചായിരുന്നു .സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന ഒരു സ്വർണ്ണ കൊലുസ് സമ്മാനമായി നൽകുകയും ചെയ്തതായി ഇഡി പറയുന്നു. മാത്രമല്ല നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയതോടെ സാവന്ദിന് പലതവണ ഫ്‌ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് കൊടുത്തിരുന്നെന്ന് സമീർ ഗബാജിയും മൊഴി നൽകിയിട്ടുണ്ട്.
കളളപ്പണക്കേസിൽ ജൂണിലാണ് സച്ചിൻ സാവന്ദ് അറസ്റ്റിലായത്. സാവന്ത് നടിക്ക് നൽകിയ സമ്മാനങ്ങളുടെയും ആഭരണങ്ങളുടെയും വിശദാംശങ്ങളും ഇ.ഡി. പരിശോധിച്ചുവരികയാണ്. ഈ കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും സമ്മാനങ്ങൾ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് അറിയാനുമാണ് ഇ.ഡിയുടെ ശ്രമം..ഇ.ഡി. ചോദ്യം ചെയ്തപ്പോൾ, കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിനിടെ സച്ചിൻ സാവന്തിന്റെ മൊബൈൽ ഡേറ്റ, ചാറ്റുകൾ എന്നിവ ശേഖരിച്ചപ്പോഴാണു നവ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സൗഹൃദത്തിന്റെ ഭാഗമായി സച്ചിൻ തനിക്കു ചില വിലപിടിപ്പുള്ള ആഭരണങ്ങൾ സമ്മാനിച്ചതായി നവ്യയുംവ്യക്തമാക്കിയിട്ടുണ്ട്.