ദേശീയപാത അതോറിറ്റി ടോൾ പ്ലാസകളിലെ ഫാസ് ടാഗ് സാങ്കേതികവിദ്യ പരിഷ്കരിക്കുന്നു . പരാതി പരിഹാരത്തിന് എൻജിനീയർമാരെ വിന്യസിക്കാനും ദേശീയപാത അതോറിറ്റി ആലോചിക്കുന്നുണ്ട്. കാലപ്പഴക്കം ചെന്ന പുതിയ സാങ്കേതികവിദ്യക്കു പകരം പുതിയ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ സ്ഥാപിക്കും. (national highway authority is set to update the fastag technology at toll plazas)
ഇലക്ട്രോണിക്സ് -ഐ.ടി മന്ത്രാലയം അംഗീകരിച്ചവരിൽനിന്ന് മാത്രമാണ് സാങ്കേതിക ഉപകരണങ്ങൾ വാങ്ങാനാവുകയെന്നും അതോറിറ്റി പുറത്തിറക്കിയ മാർഗനിർദേശത്തിലുണ്ട്. ടോൾപ്ലാസകളിൽ സമയാസമയങ്ങളിൽ പരിശോധന നടത്തും. ഉപകരണങ്ങളുടെ തകരാറ് മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ ബന്ധപ്പെട്ട കരാറുകാരെ പുറത്താക്കും.
ഫാസ് ടാഗ് സംവിധാനത്തിലെ പിഴവു മൂലം ടോൾപ്ലാസകളിൽ വാഹനങ്ങൾ മണിക്കൂറുകൾ കുടുങ്ങുന്നതടക്കം പരാതികൾ പതിവായതോടെയാണ് അതോറിറ്റിയുടെ നടപടി.