മൂന്നാം സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നരേന്ദ്ര മോദി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർച്ചന നടത്തി. രാവിലെ ഏഴുമണിയോടെയാണ് മോദി രാജ്ഘട്ടിലെത്തിയത്. തുടർന്നാണ് മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മൃതി കൂടിരത്തിലെത്തിയത്. തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി സ്മാരകത്തിലേക്ക് നടന്ന് മടങ്ങിയത്. (Narendra Modi pays tribute to Mahatma Gandhi at Rajghat)
ഇന്ന് വൈകുന്നേരം 7.15-ന് രാഷ്‌ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഇന്നത്തെ സത്യപ്രതിജ്ഞയോടെ പുതുചരിത്രമാണ് പിറക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിയായി മാറുകയാണ് നരേന്ദ്ര മോദിയും.
നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തെ ആഘോഷമാക്കുകയാണ് ബിജെപി ഡല്‍ഹിയിൽ. മോദി പോസ്റ്ററുകളാണ് രാജ്യ തലസ്ഥാനത്ത് ആകമാനം. കനത്ത സുരക്ഷയിലാണ് ഡല്‍ഹി. 1,100-ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.
Read More: http://അയൺ ഡോം തകർത്ത് ഹിസ്ബുള്ള; പശ്ചിമേഷ്യയിൽ രണ്ടാം യുദ്ധമുഖം തുറക്കുമോ ??
Read More: http://ഹമാസിന്റെ പിടിയിലുണ്ടായിരുന്ന നാലു ബന്ദികളെ ഇസ്രയേൽ സേന രക്ഷപെടുത്തി
Read More: http://ഇടുക്കിയിൽ പോക്‌സോ കേസിലെ അതിജീവിതയുടെ ദുരൂഹ മരണം; യുവാവിനെ കട്ടപ്പന പോലീസ് ചോദ്യം ചെയ്തു