നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു. (Narendra Modi invited Mohanlal to the swearing ceremony)
വ്യക്തിപരമായ അസൗകര്യം കാരണം സത്യപ്രതിജ്ഞാ ചടങ്ങിൽ എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ഡൽഹിയിലേക്ക് തിരിച്ചു. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, നടൻമാരായ അനുപം ഖേർ, അനിൽ കപൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 7. 15 ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കും. ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. നരേന്ദ്ര മോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
Read More: പുതിയങ്ങാടിയിൽ അപ്രതീക്ഷിത കടലേറ്റം; സൂനാമി ആണെന്ന ഭീതിയിൽ വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനം