കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി മടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിച്ച മോദി കന്യാകുമാരിയിൽനിന്ന് ഹെലികോപ്റ്റർ മാർഗമാണ് തിരുവനന്തപുരത്തെക്ക് തിരിച്ചത്.
അതേസമയം ധ്യാനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ടിരുന്നു. ആദ്യത്തെ ദിവസം വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തി, ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും ചിത്രത്തിന് മുന്നിൽ ആദരമർപ്പിക്കുകയും ചെയ്താണ് ധ്യാനം ആരംഭിച്ചത്.
അതുപോലെ തന്നെ സഭാ മണ്ഡപത്തിലും ധ്യാന മണ്ഡപത്തിലും മോദി ധ്യാനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതീവ സുരക്ഷാ സംവിധാനങ്ങളോടയാണ് മോദി മടങ്ങിപ്പോകാനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷമാണ് മോദി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനെത്തിയത്. സ്വന്തം മണ്ഡലമായ വാരാണസിയിലേക്കാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുക.
Read More: കുടിശ്ശിക 1000 രൂപ; വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി









