നെടുമ്പാശേരിയിൽ 44.4 ലക്ഷത്തിന്റെ സൗദി റിയാലുമായി മൂവാറ്റുപുഴ സ്വദേശിനി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് വിദേശ കറൻസി പിടികൂടി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശിനി ഗീതയെയാണ് കസ്റ്റംസ് പിടികൂടിയത്.

സ്പൈസ് ജെറ്റിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ഗീത. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 44.4 ലക്ഷത്തിന്റെ സൗദി റിയാൽ പിടികൂടിയത്. ചെക്ക്-ഇൻ ബാഗേജിനുള്ളിൽ അലൂമിനിയം പാളികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

പിഎഫ് തുക മാറി കൊടുക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി; 31ന് വിരമിക്കാനിരിക്കെ ഹെഡ്മാസ്റ്റർ പിടിയിൽ

വടകര: അധ്യാപികയുടെ പിഎഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. കോഴിക്കോട് വടകരയിലാണ്‌ സംഭവം.

പാക്കയിൽ ജെബി സ്കൂൾ ഹെഡ്മാസ്റ്റർ വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്തുമീത്തൽ ഇ.എം.രവീന്ദ്രൻ (56) ആണ് പിടിയിലായത്. സഹപ്രവർത്തകയിൽ നിന്ന് ഒരു ലക്ഷം രൂപയാണ് രവീന്ദ്രൻ കൈക്കൂലിയായി വാങ്ങിയത്.

ഇന്നലെ വൈകിട്ട് ഏഴോടെ ലിങ്ക് റോഡ് ജംക്‌ഷനിൽ വെച്ചാണ് പരാതിക്കാരി തുക കൈമാറിയത്. പിഎഫ് അക്കൗണ്ടിൽ നിന്നു 3 ലക്ഷം രൂപ നോൺ‍ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിനായി അധ്യാപിക മാർച്ച് 28ന് ആണ് അപേക്ഷ നൽകിയത്.

പരാതിക്കാരിയായ അധ്യാപികയുടെ 2 മാസത്തെ ശമ്പളവും ഹെഡ്മാസ്റ്റർ തടഞ്ഞുവച്ചിരുന്നു. ഇയാളിൽനിന്നു 10,000 രൂപയും 90,000 രൂപയുടെ ചെക്കും വിജിലൻസ് കണ്ടെടുത്തു. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസിൽ അറസ്റ്റിലാകുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ...

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

Related Articles

Popular Categories

spot_imgspot_img