രുചിയൂറുന്ന ബ്രേക്ക് ഫാസ്റ്റ് ഇഷ്ടമില്ലാത്തതായി ആരാണുള്ളത്. അതും ഒരു നോണ്‍വെജ് വിഭവം കൂടി ആണെങ്കില്‍ പിന്നെ പറയേണ്ടതില്ല. അപ്പത്തിനും പുട്ടിനുമൊക്കെ കഴിക്കാന്‍ പറ്റുന്ന ഒരു കിടുക്കാച്ചി മട്ടണ്‍ സ്റ്റൂ ഒന്ന് വെച്ചുനോക്കിയാലോ? ചിക്കനും ബീഫിനും ഒക്കെയുള്ള ആരാധകരേക്കാള്‍ ഇരട്ടിയായിരിക്കും ഈ മട്ടണ്‍സ്റ്റൂ കഴിച്ചാലുണ്ടാകുന്നത്. നാവില്‍ കപ്പലോടുന്ന ഈ ഐറ്റം ഒന്ന് കഴിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല മക്കളെ…
ആവശ്യമായ സാധനങ്ങള്‍
മട്ടണ്‍- അരക്കിലോ
വലിയ ഉരുളക്കിഴങ്ങ്- രണ്ടെണ്ണം
സവാള- രണ്ടെണ്ണം
ഇഞ്ചി- ചെറിയ കഷണം
വെളുത്തുള്ളി- അല്‍പം
പച്ചമുളക്- ആറെണ്ണം
തേങ്ങയുടെ ഒന്നാംപാല്‍- ഒന്നരക്കപ്പ്
രണ്ടാംപാല്‍- ഒരുകപ്പ്
കറുവാപ്പട്ട, ഗ്രാമ്പൂ- അല്‍പം
തൈര്- രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കുരുമുളക് ചതച്ചത്- ആവശ്യത്തിന്
കശുവണ്ടി അരച്ചത്- രണ്ട് ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി- രണ്ടെണ്ണം
പാകം ചെയ്യുന്ന വിധം
കഷണങ്ങളാക്കിയ മട്ടണില്‍ തൈര് ഒഴിച്ച് നന്നായി ഇളക്കി മാറ്റിവെയ്ക്കുക. ഉരുളക്കിഴങ്ങ് തൊലിയോടെ കുക്കറിലിട്ട് വേവിച്ച്, തൊലികളഞ്ഞ് നുറുക്കണം. മട്ടണിലേക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, പച്ചമുളക് ചതച്ചത്, സവാള, അല്‍പം പുതിനയില, ഉപ്പ് എന്നിവയും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. അതിലേക്ക് ഉരുളക്കിഴങ്ങിട്ട് രണ്ട് മിനിട്ട് തിളപ്പിക്കണം. ശേഷം തേങ്ങയുടെ ഒന്നാം പാല്‍ ഒഴിച്ച് തിളപ്പിക്കുക. അവസാനം ചതച്ച കുരുമുളക് ചേര്‍ക്കാം. ചെറിയുള്ളി വളരെ നേര്‍മയായി അരിഞ്ഞതും കറിവേപ്പിലയും നെയ്യില്‍ വഴറ്റി കറിയില്‍ ചേര്‍ക്കുക.
Read Also: ബീഫ് ഫ്രൈ ; ഇനി ഒന്ന് ഇങ്ങനെ പരീക്ഷിക്കൂ