മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു അപകടം. രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേർ ഉണ്ടായിരുന്ന വള്ളമാണ് മറിഞ്ഞത്. മൂന്ന് പേര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.

അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന ചെറിയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ടതാണ് വള്ളം മറിഞ്ഞതിനു കാരണം.

മുതലപ്പൊഴി തീരത്ത് മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും അപകടത്തിൽപ്പെടുന്നത് പതിവാണ്. ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചതനുസരിച്ച്, 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, പുലിമുട്ട് (breakwater) നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാൻ പൂനെയിലെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനോട് സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

രക്ഷാപ്രവർത്തനങ്ങൾ തീരസംരക്ഷണ സേന, തീരദേശ പൊലീസ്, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ തുടരുകയാണ്. 

രക്ഷാപ്രവർത്തകർക്ക് പോലും രക്ഷയില്ലാത്ത ഒരിടം; മുതലപ്പൊഴി അപകടങ്ങളുടെ ഉത്തരവാദിയാര്; സർക്കാരോ? അദാനിയോ? അതോ കാലാവസ്ഥയോ?

മുതലപൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞെന്ന വാർത്തയില്ലാതെ ഒരു ദിനം പോലും ഇന്ന് കടന്നു പോകുന്നില്ല. അശാസ്ത്രീയ നിർമാണത്തിന്റെ അനന്തരഫലം അനുഭവിക്കുന്നത് ഒരു പറ്റം മത്സ്യത്തൊഴിലാളികളാണ്. ഉപജീവന മാർഗം തേടിപ്പോകുന്ന അവർക്ക് പേടി സ്വപ്നമായ മുതലപ്പൊഴിയെ മരണപ്പൊഴിയാക്കിയത് ആരെന്ന ചോദ്യം ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

അപകടങ്ങൾ ഇല്ലാതെയാക്കാനും സുഗമമായി മത്സ്യബന്ധനം നടത്താനും നിർമിച്ച ഹാർബർ, അപകട ചുഴിയായി മാറിയാൽ എങ്ങനെയുണ്ടാവും എന്നതിന്റെ നേർക്കാഴ്ചയാണ് മുതലപൊഴി. രക്ഷാദൗത്യത്തിനു പോയവർ പോലും അപകടത്തിൽപ്പെടുന്ന ഒരിടം. വർഷങ്ങളായി കടലിനെ അറിയുന്ന തൊഴിലാളികൾക്ക് പോലും ഉയർന്നു പൊങ്ങുന്ന തിരമാലകളെ വെല്ലാൻ കഴിയാതെ ജീവൻ നഷ്ടമാകുന്നു. ഗുരുതര പരിക്കുകളുമായി രക്ഷപ്പെടുന്നവരുമുണ്ട് ഏറെ.

നിർമാണത്തിലെ അശാസ്ത്രീയതയാണ് മുതലപ്പൊഴിയിലെ ദുരവസ്ഥക്ക് കാരണം. പുലിമുട്ടുകൾ സ്ഥാപിച്ച മറ്റ് ഹാർബറുകളിൽ തിരയടി കുറഞ്ഞു വരുന്നതാണ് പതിവ്. എന്നാൽ മുതലപ്പൊഴിയിൽ സ്ഥിതികൾ മറിച്ചാണ്. തിരമാലകളിൽപ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റുന്നതാണ് ഇവിടത്തെ അപകടകാരണം. തിരയുടെ ശക്തിയിൽപ്പെട്ട് ബോട്ട് പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് തകരും. പാറക്കല്ലുകളിൽ തലയിടിച്ചാണ് ഏറെയും മരണങ്ങൾ സംഭവിക്കുന്നത്. മണൽ അടിയുന്ന പൊഴി ആയതിനാൽ നാവിക സേന, മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ടുകൾക്ക് രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരലും ദുസ്സഹം.

പലപ്പോഴായി പുലിമുട്ടുകളുടെ നീളം കുറയ്ക്കുകയും കൂട്ടുകയും ചെയ്തതിന്റെ ഫലമായി അഴിമുഖത്തെ വീതി പകുതിയായി കുറഞ്ഞു. കൂടാതെ പുലിമുട്ടുകളിലെ ടെട്രാപോട് കല്ലുകൾ അടർന്ന് കടലിൽ വീഴുകയും ചെയ്തു. ഇക്കാരണങ്ങൾകൊണ്ട് വൻ തോതിലുള്ള മണൽ നിക്ഷേപമാണ് അഴിമുഖത്തുണ്ടാകുന്നത്. നിലവിലുള്ള പുലിമുട്ടുകളുടെ നീളം 40 മീറ്ററിൽനിന്ന് 90 മീറ്ററാക്കുക എന്നതാണ് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.

രണ്ട് ഘട്ടങ്ങളായാണ് മുതലപ്പൊഴി പുലിമുട്ട് ഹാർബർ നിർമ്മാണം നടന്നത്​. 2000-2002 കാലത്ത്​ ചെന്നൈ ഐഐടി ഡിസൈൻ ചെയ്തതാണ് ഒന്നാം ഘട്ട പുലിമുട്ട് ഹാർബർ നിർമ്മാണം. ഒന്നാംഘട്ടം അശാസ്ത്രീയ നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് റീ ഡിസൈൻ ചെയ്തതായിരുന്നു രണ്ടാം ഘട്ട നിർമ്മാണം. എന്നാൽ രണ്ടാം ഘട്ടത്തിന് ശേഷമാണ് അപകടങ്ങളും മരണങ്ങളും വർധിച്ചത്. ആയുസിന്റെ ബലം കൊണ്ട് ജീവൻ തിരിച്ചു കിട്ടുന്ന മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്നത് വലിയ പ്രശ്നങ്ങളാണ്. അപകടത്തിൽപ്പെട്ട് കേടുപാടുകൾ സംഭവിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെയും മറ്റു അനുബന്ധ ഉപകരണങ്ങളുടെയും വില ലക്ഷങ്ങൾ വരും.

കേടുപാടുകൾ തീർക്കുന്ന കാലമത്രയും അവൻ തൊഴിലില്ലാതെ കഴിയുന്നു. കുടുംബം പട്ടിണിയിലാകുന്നു. രണ്ട് ദശാബ്ദങ്ങളിലായി ദുരിതപൊഴിയിൽ ജീവൻ പൊലിഞ്ഞത് എഴുപതിലധികം മൽസ്യത്തൊഴിലാളികൾക്കാണ്. ഉറ്റവരുടെ മരണശേഷം അവരുടെ കുടുംബം ജീവിക്കുന്നത് എങ്ങനെ ആണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. മരണ വാർത്ത കേൾക്കുമ്പോൾ ഖേദ പ്രകടനം നടത്തുന്ന,ധന സഹായം പ്രഖ്യാപിക്കുന്ന അധികാരികൾ അവർക്കിടയിലേക്ക് കടന്നു ചെന്നിട്ടുണ്ടോ. അവരുടെ പ്രശ്നങ്ങൾ കേട്ടിട്ടുണ്ടോ.

നിയമസഭയിലടക്കം നിരന്തരം മുതലപൊഴി വിഷയം ഉന്നയിച്ചിട്ടും പ്രശ്ന പരിഹാരം മാത്രം ഉണ്ടാകുന്നില്ല. ദിവസേന അപകടങ്ങൾ നടന്നിട്ടും ഇത്രയും മനുഷ്യർ കൊല്ലപ്പെട്ടിട്ടും സർക്കാർ മൂകമായി നിലകൊള്ളുന്നു. ഓരോ തവണയും അപകടങ്ങൾ സംഭവിക്കുമ്പോൾ വാഗ്ദാനങ്ങൾ നടത്തുമെന്നത് അല്ലാതെ അവ പ്രവർത്തികമാക്കുന്നതിൽ സർക്കാരിന് ധൃതിയില്ല. പുലിമുട്ടുകൾ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിക്കുന്ന മുതലപ്പൊഴി പോലെയുള്ള ഹാർബറുകൾക്ക് സമയാസമയം ആവശ്യമായ ആഴം കൂട്ടിയും മറ്റ് അറ്റകുറ്റപ്പണി നടത്തിയുമുള്ള നിരന്തര പരിപാലനം ആവശ്യമാണ്. പക്ഷെ ഇവയൊന്നും മുതലപ്പൊഴി ഫിഷിങ് ഹാർബറിൽ പാലിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. അദാനി പോർട്ട് നിർമാണത്തിനായുള്ള മാറ്റങ്ങൾ വരുത്തിയതും മുതലപൊഴിയിലെ കൂടുതൽ ദുരിതത്തിലേക്ക് വലിച്ചിഴച്ചു. പുലിമുട്ടുകളിലെ കല്ലുകൾ ചരിഞ്ഞ് കടലിലേക്ക് വീഴാൻ തുടങ്ങി. ഇതുമൂലം മണൽ ധാരാളമായി അടിയുകയും ഇതുവഴി അപകട സാധ്യത വർധിപ്പിക്കുകയും ചെയ്തു.

ആരാണ് ഈ അപകട പരമ്പരക്ക് ഉത്തരവാദി. സർക്കാരോ, അദാനിയോ, കാലാവസ്ഥയെ അതോ ഇനി ദുരിതക്കയം താണ്ടുന്ന മത്സ്യത്തൊഴിലാളികളോ. കോടികൾ ചെലവിട്ട് നിർമാണം നടത്തി ഒടുവിൽ പാളി പോകുന്ന പദ്ധതികളുടെ കൂട്ടത്തിൽ മുതലപ്പൊഴിയും ചേർത്ത് വെക്കേണ്ട സ്ഥിതി. കേവലം ഒന്നോ രണ്ടോ ദിവസങ്ങൾ നീളുന്ന പഠനത്തിലൂടെ പ്രശ്ന പരിഹാരം കാണാൻ ശ്രമിച്ചിട്ട് കാര്യമില്ല. മറിച്ച്, മുതലപൊഴിയിലെ പ്രശ്നങ്ങൾ അറിയണമെങ്കിൽ അവിടത്തെ ജനങ്ങളോട് ചോദിക്കണം. തലമുറകളായി കടലിനെ അറിയുന്ന മത്സ്യത്തൊഴിലാളികളോട് ചോദിക്കണം. അവർക്കു വേണ്ട സഹായങ്ങൾ ചെയ്യണം. മുതലപ്പൊഴിയിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കാൻ പരിഹാരം കണ്ടേ മതിയാകൂ.

English Summary :

Two people died after a fishing boat capsized in strong waves at Muthalappozhi, Thiruvananthapuram. The victims were Michael and 43-year-old Joseph from Anchuthengu. Three others survived; one is under treatment.

muthalappozhi-boat-capsize-two-dead

Muthalappozhi, boat capsize, fishing boat accident, Thiruvananthapuram news, Kerala accident news, sea accident

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി കൊച്ചി: എയര്‍ ഇന്ത്യ വിമാനം നേരത്തെ പുറപ്പെട്ടതിനെ...

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ...

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ മലപ്പുറം:...

മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍

മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ....

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ യുടെ സവിശേഷതകൾ:

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ...

വിമാനത്തിൻ്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ടത് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ വേണ്ടി

വിമാനത്തിൻ്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ടത് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ വേണ്ടി ബ്രിട്ടീഷ് എയർവേയ്സിലെ ഒരു...

Related Articles

Popular Categories

spot_imgspot_img