web analytics

ഗുരുവായൂരപ്പനെ കണ്ടു തൊഴുത് മുകേഷ് അംബാനി

ആശുപത്രി നിര്‍മ്മാണത്തിനായി 15 കോടി

ഗുരുവായൂരപ്പനെ കണ്ടു തൊഴുത് മുകേഷ് അംബാനി

തൃശൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യഗഡുവായി 15 കോടി രൂപയുടെ ചെക്ക് ദേവസ്വത്തിന് കൈമാറി.

ഞായറാഴ്ച രാവിലെ 7.30ഓടെയാണ് അംബാനി ക്ഷേത്രത്തിലെത്തിയത്. അരമണിക്കൂറോളം ദർശനത്തിനും പ്രാർത്ഥനയ്ക്കുമുശേഷമാണ് അദ്ദേഹം മടങ്ങിയത്.

ശ്രീകൃഷ്ണ കോളേജ് മൈതാനത്താണ് ഹെലികോപ്റ്ററിൽ എത്തി ഇറങ്ങിയത്.

തുടർന്ന് റോഡ് മാർഗം തെക്കേ നടയിലൂടെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ അംബാനിയെ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ എന്നിവർ സ്വീകരിച്ചു. ചെയർമാൻ അംബാനിയെ പൊന്നാടയണിയിച്ചു.

ക്ഷേത്രത്തിലെത്തി ശ്രീകോവിലിൽ ദർശനം നടത്തിയ ശേഷം മുകേഷ് അംബാനി 15 കോടി രൂപയുടെ ചെക്ക് ദേവസ്വത്തിന് കൈമാറി.

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ് എന്നിവർ ആശുപത്രിയുടെയും ആനകൾക്കായുള്ള ആധുനിക മൃഗാശുപത്രിയുടെയും രൂപരേഖ മുകേഷ് അംബാനിക്ക് സമർപ്പിച്ചു.

“എന്ത് സഹായവും നൽകാം” എന്ന് അംബാനി ഉറപ്പു നൽകി. ഗുജറാത്തിലെ റിലയൻസ് വന്യജീവി പരിപാലന മാതൃകയിൽ ദേവസ്വത്തിലെ ആനകളുടെ പരിപാലനത്തിനായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ദർശനം നിയന്ത്രണത്തിലുള്ള പൊതു അവധി ദിനമായതിനാൽ 25 പേർക്ക് ശ്രീകോവിലിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് അംബാനി ക്ഷേത്രത്തിൽ പ്രവേശിച്ചത്.

ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ച് മേൽശാന്തിയിൽ നിന്ന് പ്രസാദം ഏറ്റുവാങ്ങിയ ശേഷം, കൊടിമര ചുവട്ടിൽ ദേവസ്വം ചെയർമാൻ കളഭം,

തിരുമുടിമാല, പഴം, പഞ്ചസാര എന്നിവയും ഗുരുവായൂരപ്പന്റെ പ്രസാദമായി നൽകി. ദേവസ്വം ചുവർചിത്രം സമ്മാനമായി നൽകി. രാവിലെ എട്ട് മണിയോടെ അംബാനി ക്ഷേത്രത്തിൽ നിന്ന് മടങ്ങി.

English Summary:

Reliance Industries Chairman Mukesh Ambani visited the Guruvayur Temple in Thrissur and handed over a cheque of ₹15 crore as the first installment towards the proposed Devaswom multi-specialty hospital. Ambani arrived by helicopter at the Sreekrishna College ground and was received by Devaswom Chairman Dr. V.K. Vijayan and other officials. He offered prayers at the temple and assured full support for the hospital and the planned modern animal care centre for temple elephants. Ambani also expressed willingness to share the wildlife management model used by Reliance in Gujarat. He received temple offerings and left after half an hour of worship.

mukesh-ambani-guruvayur-donation-15-crore

Mukesh Ambani, Guruvayur Temple, Reliance Industries, Devaswom Hospital, Kerala News, Thrissur, Temple Donation

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

ന്യൂഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന

രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും...

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ഓരോ തവണ...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

Related Articles

Popular Categories

spot_imgspot_img